സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന കാര്യം രണ്ടു തവണ ഇന്ത്യയെ അറിയിച്ചിരുന്നെന്ന് വാട്‌സ്ആപ്പ്
ന്യൂഡല്‍ഹി: രാജ്യത്തെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്ന കാര്യം രണ്ടു തവണ ഇന്ത്യയെ അറിയിച്ചിരുന്നെന്ന് വാട്‌സ്ആപ്പ്. ഇതു സംബന്ധിച്ച് കഴിഞ്ഞ മേയ് മാസത്തില്‍ വിവരം നല്‍കിയത് കൂടാതെ സെപ്തംബര്‍ മാസത്തിലും ഇക്കാര്യം അറിയിച്ചുകൊണ്ട് കത്ത് നല്‍കിയിരുന്നെന്നാണ് വാട്‌സ്ആപ്പ് വെള്ളിയാഴ്ച നല്‍കിയ വിശദീകരണത്തില്‍ അറിയിച്ചിരിക്കുന്നത്.
സുരക്ഷാ വീഴ്ച സംബന്ധിച്ച് വാട്‌സ്ആപ്പ് ഒരു വിവരവും നല്‍കിയിരുന്നില്ലെന്നാണ് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഇതിനെ തള്ളിക്കൊണ്ടാണ് രാജ്യത്തെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഇസ്രായേലി സ്‌പൈവെയര്‍ ആയ പെഗാസസ് വഴി ചോര്‍ത്തിയതായി സര്‍ക്കാരിനെ അറിയിച്ചിരുന്നതായി വാട്‌സ്ആപ്പ് വെളിപ്പെടുത്തിയത്. ഐടി മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
www.ezhomelive.com
No comments
Post a Comment