വാട്ട്‌സ്‌ആപ് വീഡിയോ ഫയലുകളിലൂടെ 'ചാരന്‍' ജാഗ്രതയ്‌ക്കു നിര്‍ദേശം
വാട്ട്‌സ്‌ആപ് വീഡിയോ ഫയലുകളിലൂടെ മാല്‍വേര്‍ പടരുന്നതായി കണ്ടെത്തല്‍. എംപി4 ഫയലുകളിലൂടെ പടരുന്ന മാല്‍വേര്‍ ഐ.ഒ.എസ്, ആന്‍ഡ്രോയ്‌ഡ് ഓപ്പറേറ്റിങ് സിസ്‌റ്റങ്ങളെയാണു ലക്ഷ്യമിടുന്നതെന്നു ജിബിഹാക്കേഴ്‌സ്.കോം അറിയിച്ചു.
ഹാക്കര്‍മാര്‍ക്ക് ഫോണില്‍നിന്നുള്ള വിവരം ചോര്‍ത്താന്‍ സഹായകമാകുന്ന വിധത്തിലുള്ള പിഴവാണു കണ്ടെത്തിയത്. നേരത്തെ ഇസ്രായേല്‍ ആസ്‌ഥാനമാക്കിപ്രവര്‍ത്തിക്കുന്ന എന്‍.എസ്.ഒ. ഗ്രൂപ്പിന്റെ പെഗാസസ് വാട്ട്‌സ്‌ആപ്പിലൂടെ സ്‌പൈവേര്‍ കടത്തിവിട്ടതായി കണ്ടെത്തിയിരുന്നു. വീഡിയോ കോള്‍ സംവിധാനത്തിലെ പിഴവാണ് പെഗാസസ് ഉപയോഗിച്ചത്.
No comments
Post a Comment