കോളജില്‍ നിന്നും പഠനയാത്രക്ക് പോയി തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു
കണ്ണൂർ :
കോളജില്‍ നിന്നും പഠനയാത്രക്ക് പോയി തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനി പനി ബാധിച്ച് മരിച്ചു. കണ്ണൂര്‍ തോട്ടട എസ് എന്‍ കോളജിലെ മൂന്നാംവര്‍ഷ മാത്തമാറ്റിക്സ് ബിരുദ വിദ്യാര്‍ത്ഥിനി കോട്ടയം മലബാര്‍ തള്ളോട്ടെ ആര്യശ്രീ(20)യാണ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചത്.
എസ് എന്‍ കോളജില്‍ നിന്നും നാല്‍പ്പത് അംഗങ്ങളടങ്ങിയ സംഘമാണ് മൂന്ന് ദിവസത്തെ പഠനയാത്രക്കായി ബംഗലൂരുവില്‍ പോയിരുന്നത്. ചൊവ്വാഴ്ചയാണ് സംഘം തിരിച്ചെത്തിയത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ ആര്യശ്രീയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതിനാല്‍ ചാല ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്.
കോട്ടയം തള്ളോട്ടെ അധ്യാപകനായ എന്‍ അനില്‍കുമാറിന്റെ മകളാണ് ആര്യശ്രീ. കതിരൂര്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകനായ അനില്‍കുമാര്‍ ഒരാഴ്ച മുമ്പാണ് എറണാകുളം ജില്ലയിലേക്ക് സ്ഥലംമാറിപ്പോയത്. കോട്ടയം അങ്ങാടിയിലെ വനിതാ സഹകരണ സംഘത്തിന്റെ സെക്രട്ടറി ശ്രീഷയാണ് മാതാവ്. സഹോദരി: അമയ.
സി പി എം നേതാവും കോട്ടയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന എന്‍ കുമാരന് മാസ്റ്ററുടെ മകന്റെ മകളാണ് ആര്യശ്രീ.
പഠനയാത്രയിലുണ്ടായിരുന്ന 15 ഓളം വിദ്യാര്‍ത്ഥികള്‍ക്കും പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നാലുപേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണെന്നാണ് സൂചന. പഠനയാത്രയിലുണ്ടായിരുന്ന നാല്പത് പേരെയും വിദഗ്ധ വൈദ്യ പരിശോധനക്ക് വിധേയമാക്കാനാണ് നീക്കമെന്നറിയുന്നു. മരണകാരണം ഉറപ്പിക്കാനാകാത്തതിനാല് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ തീരുമാനിച്ചിട്ടുണട്. ഭക്ഷ്യവിഷബാധയാകാനാണ് സാധ്യതയെന്ന് പറയുന്നു.
ليست هناك تعليقات
إرسال تعليق