Header Ads

  • Breaking News

    ജെഎൻയു വിദ്യാർത്ഥി സമരം: നിർണ്ണായക ചർച്ച ഇന്ന്


    ന്യൂഡൽഹി: ജെഎൻയു വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചത് പിൻവലിക്കുമോ എന്നതിൽ നിർണ്ണായക ചർച്ച ഇന്ന്. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് നിയമിച്ച മുൻ യുജിസി ചെയർമാൻ വി എസ് ചൗഹാൻ അടങ്ങിയ സമിതിയാണ് വിദ്യാർത്ഥി യൂണിയനുമായി ചർച്ച നടത്തുന്നത്. രാവിലെ 10.30 ന് ഡൽഹിയിലെ ശാസ്ത്രി ഭവനിലാണ് ചർച്ച നടക്കുന്നത്. ഹോസ്റ്റൽ ഫീസ് വർധിപ്പിച്ചത് പൂർണ്ണമായി പിൻവലിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

    നേരത്തെ സമരത്തെ തുടർന്ന് ഫീസ് വർധനവ് ഭാഗികമായി പിൻവലിച്ചിരുന്നു. കേന്ദ്ര സർക്കാർ വിളിച്ച് ചേർത്ത ചർച്ചയിൽ പങ്കെടുക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ അറിയിച്ചിട്ടുണ്ട്. എന്നാൽ ഫീസ് വർധനവിൽ സർക്കാർ ഉറച്ചു നിൽക്കുകയാണെങ്കിൽ സമരം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. 

    അതേസമയം വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധം വ്യാപകമാകുകയാണ്. അതിക്രൂരമായാണ് പോലീസിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ സമരത്തെ നേരിട്ടത്. നിരവധി വിദ്യാർത്ഥികൾക്ക് സമരത്തിൽ സാരമായി പരിക്കേറ്റിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad