ഈ നേട്ടം കായിക മന്ത്രിക്ക് സമർപ്പിക്കുന്നു എന്ന് റെക്കോർഡ് നേടിയ നിവ്യ ആന്റണി
ഗുണ്ടൂർ:
ഗുണ്ടൂരിൽ നടക്കുന്ന ദേശീയ സ്കൂൾ അത്ലറ്റിക്ക് മീറ്റിൽ പോൾവോൾട്ടിൽ റെക്കോർഡോടെ സ്വർണം നേടിയ നിവ്യ ആന്റണി. അക്കാദമിക്ക് കായിക വകുപ്പ് 12 ലക്ഷത്തോളം രൂപയുടെ പരിശീലന ഉപകരണങ്ങൾ നൽകിയിരുന്നു.
ജംപിങ്ങ് മാറ്റും അമേരിക്കന്‍ നിര്‍മ്മിതമായ ബാര്‍ സ്റ്റാന്റും നാല് ഫൈബര്‍ഗ്ലാസ് പോളുകളുമാണ് നല്‍കിയത്. ഇതിലെ പരിശീലനമാണ് താരത്തെ ഉയരങ്ങളിലെത്തിച്ചത്.ദേശീയ ജൂനിയർ മീറ്റ‌് അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗം പോൾവാൾട്ടിലാണ് കേരളത്തിന്റെ നിവ്യ ആന്റണിക്ക് ദേശീയ റെക്കോർഡോടെ സ്വർണം.
3.75 മീറ്റർ ദൂരം താണ്ടിയാണ് നിവ്യ റെക്കോർഡിട്ടത്. 2015ൽ റാഞ്ചിയിൽ മരിയ ജയിംസ് സ്ഥാപിച്ച റെക്കോർഡാണ് നിവ്യ മറികടന്നത്. കണ്ണൂരിലെ കൂത്തുപറമ്പ് സ്വദേശിയായ നിവ്യ ആന്റണി പാലാ അൽഫോൺസ കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ്.അതേസമയം തന്റെ “ഈ നേട്ടം കായിക മന്ത്രിക്ക് സമർപ്പിക്കുന്നു. അക്കാദമിയിൽ ഉന്നത നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയത് അദ്ദേഹമാണ്.
ഇത് പ്രകടനം മെച്ചപ്പെടാൻ സഹായിച്ചു” എന്ന് നിവ്യ ആന്റണി പറഞ്ഞു. കായിക വകുപ്പ് ഒരുക്കിയ അന്തരാഷ്‌ട്ര സംവിധാനങ്ങളാണ് താരത്തെ ഉയരങ്ങളിലെത്തിച്ചത്. ഇതിന്റെ സന്തോഷമാണ് താരം കായിക മന്ത്രി എന്ന നിലയിൽ എനിക്ക് സമർപ്പിച്ചത്.
3.75 മീറ്റർ ചാടിയാണ് നിവ്യ ദേശീയ റെക്കോർഡ് കൈവരിച്ചത്. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയാണ് താരം. നിവ്യക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു.
No comments
Post a Comment