ബെംഗളൂരു ഇനി ഹൈ ഫൈ; ദിവസം ഒരു മണിക്കൂര്‍ ഫ്രീ ഇന്റര്‍നെറ്റ്
ബെംഗളൂരു: ഇന്ത്യയുടെ സിലിക്കോണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു നഗരത്തില്‍ ദിവസേന ഒരു മണിക്കൂര്‍ സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കര്‍ണാടക ഉപമുഖ്യമന്ത്രി സി.എന്‍. അശ്വന്ത് നാരായണന്‍ ബെംഗളൂരു ടെക്ക് സമ്മിറ്റിലാണ് ഈ പ്രഖ്യാപനം നടത്തിയത്.
മാത്രമല്ല ഒന്‍പത് മാസം കൊണ്ട് സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിയും കൂടി നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആട്രിയ കണ്‍വേര്‍ജന്റസ് ടെക്‌നോളജീസുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുക. ഈ പദ്ധതിക്കായി 100 കോടിയാണ് ചെലവായി കണക്കാക്കുന്നത്. ഇതോടെ ബെംഗളൂരു നിവാസികള്‍ക്ക് ദിവസത്തില്‍ ഒരു മണിക്കൂര്‍ സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാം.
www.ezhomelive.com
ليست هناك تعليقات
إرسال تعليق