Header Ads

  • Breaking News

    ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്ന് സി.പി.എം; വിധി നടപ്പാക്കുന്ന കാര്യത്തില്‍ കോടതിക്കു തന്നെ വ്യക്തതയില്ലെന്ന് മന്ത്രി



    തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശം വേണ്ടെന്ന് സി.പി.എമ്മും. സുപ്രീംകോടതി വിധിയില്‍ വ്യക്തത വരുവരെ മറ്റ് നടപടികള്‍ വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. വിധി നടപ്പാക്കുന്ന കാര്യത്തില്‍ കോടതിക്കു തന്നെ വ്യക്തതയില്ലെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. മാന്തിപുണ്ണാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

    സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പ് വരുന്നത് വരെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. വിശാല ബെഞ്ച് വിഷയം പരിഗണിക്കാനിരക്കെ യുവതികളെ കയറ്റേണ്ടെന്ന് മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്തയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ലെന്നും തൃപ്തി ദേശായിക്കുള്‍പ്പെടെ ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

    യുവതിപ്രവേശ വിധി സ്റ്റേ ചെയ്യാതിരിക്കുകയും പുനപരിശോധാ ഹര്‍ജികള്‍ തീര്‍പ്പാക്കാതെ പ്രശ്നം വിശാല ബെഞ്ചിന് വിടുകയും ചെയ്തപ്പോഴാണ്  സര്‍ക്കാര്‍ നിയമോദേശം തേടിയത് . അന്തിമ വിധി വരുന്നത് വരെ യുവതികളെ ശബരിമലയില്‍ കയറ്റേണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത നല്‍കിയിരിക്കുന്ന നിയമോപദേശം.  അതിനുള്ള കാരണം ജയദീപ് ഗുപ്ത ഇങ്ങനെ വിശദീകരിക്കുന്നു.  ക്ഷേത്രപ്രവേശ ചട്ടം 3 (ബി)  റദ്ദാക്കിയാണ് യുവതിപ്രവേശം വിധി അനുവദിച്ചത് .ഇപ്പോള്‍ ഈ ചട്ടത്തിന്റെ നിയമസാധുത കൂടി വിശാലമായ ബെഞ്ച് പരിഗണിക്കാനിരിക്കെ യുവതിപ്രവേശ വിധി സ്തംഭവനവാസ്ഥയിലെന്നാണ് ജയദീപ് ഗുപ്തയുടെ നിയമോപദേശം. അതിനാല്‍ വിശാലമായ ബെഞ്ച് തീര്‍പ്പാക്കുന്നതുവെ കാത്തിരിക്കാം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ്  സര്‍ക്കാര്‍ നിലപാട് കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്.ആരേലും പോകണമെങ്കില്‍ അവര്‍ കോടതിയില്‍ പോയി ഉത്തരവ് മേടിക്കണമെന്നും കടകംപള്ളി പറഞ്ഞു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad