Header Ads

  • Breaking News

    ശബരിമല യുവതി പ്രവേശന വിധി; സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടണമെന്ന് സി.പിഐ



    തിരുവനന്തപുരം: ശബരിമല കേസിലെ സുപ്രീംകോടതി വിധിയില്‍ സര്‍ക്കാര്‍ അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം തേടണമെന്ന് സി.പിഐ. അറ്റോണി ജനറലിന്റെ നിയമോപദേശം മാത്രമേ ഇക്കാര്യത്തില്‍ സംശയങ്ങള്‍ അകറ്റൂവെന്നാണ് സിപിഐ നിലപാട്. ഇക്കാര്യം മുഖ്യമന്ത്രിയെ സിപിഐ അറിയിക്കും. 

    സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്തയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ വിധി വരുന്നതു വരെ ശബരിമലയില്‍ യുവതിപ്രവേശം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തത്. അഡ്വക്കേറ്റ് ജനറലും സമാനമായ നിലപാടാണ് മുഖ്യമന്ത്രിയെ  അറിയിച്ചത്  എന്നാല്‍ ഈ നിയമോപദേശങ്ങള്‍ വ്യക്തത വരുത്തില്ലെന്നാണ് സി.പി.ഐയുടെ കാഴ്ചപ്പാട്. എ.ജി സര്‍ക്കാരിന്റെ ഭാഗമാണ്. ജയദീപ് ഗുപ്ത മുതിര്‍ന്ന അഭിഭാഷകനാണെങ്കിലും വ്യവസ്ഥാപിത മാര്‍ഗത്തിലൂടെ വ്യക്തത വരുത്താനാണ് സി.പി.ഐ ആവശ്യപ്പെടുന്നത്. അറ്റോണി ജനറല്‍ സുപ്രീംകോടതിയുടെ ഭാഗമാണ്. അറ്റോണി ജനറലിനോട് നിയമോപദേശം ചോദിച്ചു കൊണ്ട് വിധിയില്‍ വ്യക്തതത വരുത്തണമെന്ന് സി.പിഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. 

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad