Header Ads

  • Breaking News

    എറിയാനുള്ള ശ്രമത്തിനിടെ സ്ട്രിംഗ് പൊട്ടി ഹാമർ വീണു; വിദ്യാർത്ഥിയുടെ വിരലിന് പരിക്ക്



    കോഴിക്കോട്: റവന്യു ജില്ല സ്കൂൾ കായികമേളയ്ക്കിടെ ഹാമറിന്റെ കമ്പി പൊട്ടി അപകടം. ഹാമര്‍ ദൂരേക്ക് തെറിച്ചുപോയെങ്കിലും കമ്പി വിദ്യാര്‍ത്ഥിയുടെ കൈയ്യിൽ ഇടിച്ചു. ഇതോടെ വിദ്യാര്‍ത്ഥിയുടെ കൈയ്യിലെ നടുവിരലിന് പരിക്കേറ്റു. കോഴിക്കോട് രാമകൃഷ്ണ മിഷ്യൻ സ്കൂളിലെ വിദ്യാർത്ഥിക്കാണ് പരിക്ക്. വിദ്യാർത്ഥി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം അപകടം സാങ്കേതിക പിഴവാണെന്നാണ് വിവരം. അഞ്ച് കിലോ തൂക്കമുള്ള ഹാമറിന് പകരം കുട്ടിക്ക് ഏഴര കിലോ തൂക്കമുള്ള ഹാമറാണ് നൽകിയതെന്നും ഇത് ഉപയോഗിച്ച് പരിചയമില്ലാതിരുന്ന കുട്ടി അപകടത്തിൽ പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരം.

    സംസ്ഥാനത്ത് കായികമേളകളിൽ അപകടം ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് കായിക മന്ത്രി ഇ പി ജയരാജൻ നിയമസഭയില് പറഞ്ഞ് ദിവസങ്ങൾ കഴിയുന്നതിന് മുൻപാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. പാലായില്‍ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് പാലാ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സണ്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കായികമേളകളിൽ അപകടം ഒഴിവാക്കാൻ മുൻകരുതലെടുക്കുമെന്ന് മന്ത്രി പറഞ്ഞത്. 

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad