അയോധ്യ വിധിക്കെതിരെ ഹിന്ദു മഹാസഭ പുന:പരിശോധന ഹര്‍ജി നല്‍കിയേക്കും
ന്യൂഡല്‍ഹി: അയോധ്യയില്‍ പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹിന്ദു മഹാസഭ പുന:പരിശോധന ഹര്‍ജി നല്‍കിയേക്കും. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിലനിന്നിരുന്നതായി കോടതി കണ്ടെത്തിയതിനാല്‍ ഇനി എന്തിനാണ് പള്ളി പണിയാന്‍ സ്ഥലം വിട്ടുനല്‍കുന്നതെന്നാണ് ഹിന്ദു മഹാസഭയുടെ ചോദ്യം.
ക്ഷേത്രം തകര്‍ത്താണ് തര്‍ക്കഭൂമിയില്‍ പള്ളി പണിഞ്ഞതെന്നും അതിനാല്‍ പള്ളി പണിയാന്‍ ഇനി സ്ഥലംവിട്ടുനല്‍കേണ്ടതില്ലെന്നും ഹിന്ദു മഹാസഭ വാദിക്കുന്നു. പുന:പരിശോധന ഹര്‍ജി നല്‍കുന്നത് സംബന്ധിച്ച് മഹാസഭ ഭാരവാഹികളും മുതിര്‍ന്ന അഭിഭാഷകരും കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.
കഴിഞ്ഞദിവസമാണ് വര്‍ഷങ്ങള്‍നീണ്ട അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും പള്ളിക്കായി പകരം അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിനല്‍കണമെന്നുമായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
No comments
Post a Comment