അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമാകുന്നു; ഡൽഹിയിലെ എല്ലാ സ്കൂളുകളും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അടച്ചിടും
ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമാകുന്നു. ഇതോടെ ഡൽഹിയിലെ എല്ലാ സ്കൂളുകളും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അടച്ചിടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്. അന്തരീക്ഷ മലിനീകരണം വർധിച്ച സാഹചര്യത്തിൽ സ്കൂളുകൾ അടച്ചിടാൻ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകിയിരുന്നു.
ഡൽഹിയിലെ വ്യവസായ കേന്ദ്രങ്ങൾ ഈ മാസം 15 വരെ അടച്ചിടണമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ എല്ലാ ജില്ലകളിലെയും ക്രഷറുകളും വെള്ളിയാഴ്ച വരെ അടച്ചിടാനും നിർദേശം നൽകിയിട്ടുണ്ട്.
ഡൽഹിയിൽ കാലാവസ്ഥ അപകടകരവും അത്യാഹിതവുമായ നിലയിലേക്ക് കടന്നുവെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം (സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫൊർകാസ്റ്റിംഗ് ആൻഡ് റിസേർച്ച്) അറിയിച്ചു. അതിനിടെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരം നിയന്ത്രിക്കുന്നതിന് അടിയന്തര നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ബുധനാഴ്ചയും കേന്ദ്ര സർക്കാരിനു മുന്നറിയിപ്പു നൽകി.
No comments
Post a Comment