Header Ads

  • Breaking News

    കൊച്ചി കോർപറേഷൻ ഭരണത്തിലെ അഴിച്ചുപണി സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം;  കോൺഗ്രസിൽ തമ്മിലടി തുടരുന്നു



    എറണാകുളം :  കൊച്ചി മേയറുടെ സ്ഥാനമാറ്റത്തെച്ചൊല്ലി ജില്ലയിലെ കോൺഗ്രസിൽ തമ്മിലടി തുടരുന്നു. രണ്ട് ദിവസത്തിനകം കോർപറേഷൻ ഭരണത്തിലെ അഴിച്ചുപണി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായേക്കും. കെപിസിസി തീരുമാനം വൈകുന്നതിൽ ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ അസംതൃപ്തി പുകയുകയാണ്. 

    എറണാകുളം ജില്ലയിലെ കോൺഗ്രസിൽ പുകഞ്ഞു കത്തുന്ന ആഭ്യന്തര തർക്കം പരിഹാരമില്ലാതെ തുടരുകയാണ്. ജില്ലയിലെ എ, ഐ ഗ്രൂപ്പിലെ പ്രധാനികളെല്ലാം മേയറെ മാറ്റണമെന്ന ആവശ്യത്തിൽ ഐക്യത്തിലാണ്. എന്നാൽ, കെപിസിസി അധ്യക്ഷൻ ഇതുവരെ വഴങ്ങിയിട്ടില്ല. കോർപറേഷൻ ഭരണത്തിലെ അഴിച്ചുപണി സംബന്ധിച്ച ചർച്ച തുടങ്ങണമെങ്കിൽ മുല്ലപ്പള്ളിയുടെ പച്ചക്കൊടി വേണം. ഇക്കാര്യത്തിൽ തുറന്നുള്ള അഭിപ്രായം പറയാൻ മുല്ലപ്പള്ളി തയ്യാറായിട്ടില്ല.

      മേയറുടെ രാജി ആവശ്യപ്പെട്ട് 6 വനിതാ കൗൺസിലർമാർ ഇന്നലെ പരസ്യമായി രംഗത്ത വന്നിരുന്നു. ഇത് ഫലത്തിൽ മുലപ്പള്ളിക്കെതിരായ അമർഷത്തിന്റെ പ്രകടനമായി മാറി. രമേശ് ചെന്നിത്തലയുമായും ഉമ്മൻ ചാണ്ടിയുമായും ആലോചിച്ച ശേഷം അന്തിമ തീരുമാനമെന്നാണ് മുല്ലപ്പള്ളി നേതാക്കളെ അറിയിച്ചിരുന്നത്. പദവി പങ്കിടുന്നത് സംബന്ധിച്ച മുൻധാരണ നടപ്പാക്കുക മാത്രമാണ് തങ്ങളുടെ ആവശ്യമെന്നാണ് നേതാക്കളുടെ വാദം. മേയറുടെ ഭരണ പരാജയമല്ല കാരണമായി ഉയർത്തുന്നതെന്നും നേതാക്കൾ പറയുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേക്ക് ഇനിയധികം ദൂരമില്ലെന്നതിനാൽ പരിഹാര ഫോർമുല വൈകുന്നത് വൻ പ്രത്യാഘാതമുണ്ടാക്കുമെന്ന് വാദിക്കുന്നു നേതാക്കൾ. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിലും അനിശ്ചിതത്വം തുടരുകയാണ്.
     

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad