യുവതി പ്രവേശന വിധി; വിശ്വാസത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും ജയം, വിധിയിൽ ശുഭാപ്തി വിശ്വാസം: ജി സുകുമാരൻ നായര്‍
ചങ്ങനാശേരി: ശബരിമല യുവതി പ്രവേശന വിധി വിശാല ഭരണഘടനാ ബെഞ്ചിന് വിട്ട വിധി സ്വാഗതാര്‍ഹമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. വിധി വിശാല ബെഞ്ചിന് വിട്ട മൂന്ന് ജഡ്ജിമാരുടെ ഈ വിധിയായിരിക്കും ഇനിയും ഉണ്ടാവുകയെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. വിശ്വാസത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും ജയമായിട്ടാണ് ഈ വിധിയെ കാണുന്നതെന്നും ജി സുകുമാരൻ നായര്‍ പറഞ്ഞു.
ശബരിമലയിലെ യുവതി പ്രവേശനം പുനപരിശോധിക്കാന്‍ സുപ്രീംകോടതി. മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രഖ്യാപിച്ചു. നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. ഈ കേസാണ് ഇനി ഏഴംഗ ബെഞ്ചിന് വിടുന്നത്. അതേസമയം വിശാല ബെഞ്ച് പരിഗണിക്കും വരെ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രംകോടതിയുടെ മുന്‍വിധിയില്‍ മാറ്റമുണ്ടാക്കില്ല. അതിനാല്‍ തന്നെ ശബരിമലയില്‍ യുവതികള്‍ക്ക് തുടര്‍ന്നും പ്രവേശിക്കാം.
No comments
Post a Comment