Header Ads

  • Breaking News

    കണ്ണൂർവിമാനത്താവളം ഗ്രാമീണ മേഖലയിൽ വിദേശ വിമാനക്കമ്പനികൾക്ക് അനുമതിയില്ല കേന്ദ്രം



    മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന പ്രദേശം ഗ്രാമീണ മേഖലയിൽ എന്ന് കാരണത്തിൽ വിദേശ വിമാനക്കമ്പനികൾക്ക് അനുമതി നൽകില്ലെന്ന് കേന്ദ്രം. വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾ ആരംഭിക്കാനുള്ള അനുമതി (പോയിന്റ് ഓഫ് കോൾ) കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിനു നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി ലോകസഭയിൽ അറിയിച്ചു.കണ്ണൂർ എം.പി.കെ.സുധാകരന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ്  മന്ത്രി വ്യക്തമാക്കിയത്.ഉൽഘാടനം കഴിഞ്ഞ ഒരു വർഷം തികയാൻ ഇനി 17 ദിവസം മാത്രം ബാക്കി നിൽക്കേയാണ് കേന്ദ്രം തീരുമാനം.ഇത് കണ്ണുർ വിമാനത്താവളത്തിന്റെ വികസനത്തെ ഏറെ ബാധിക്കും. ഒരു വർഷത്തിലേക്ക് എത്തുപ്പോൾ വിമാനത്താവളം വൻ സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോവുന്നത്.വിദേശ വിമാന സർവീസ് ആരംഭിച്ചാൽ തന്നെ വർഷങ്ങൾ എടുത്താൽ മാത്രമേകണ്ണുരിനെ ലാഭത്തിൻ എത്തിക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദ്ഗധർ പറയുന്നു. നിലവിൽ എയർ ഇന്ത്യ, എക്സ്പ്രസ് ,ഗോ എയർ, ഇൻഡിഗോ തുടങ്ങിയ കമ്പനി മാത്രമാണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്. ഇത് കൊണ്ട് വിമാനത്താവള കമ്പനിയായ കിയാലിന് വേണ്ടത്ര വരുമാനം മാർഗം ലഭിക്കില്ല.കാർഗോ പ്രവർത്തനവും ഇവിടെ ആരംഭിച്ചിട്ടില്ല.

    No comments

    Post Top Ad

    Post Bottom Ad