Header Ads

  • Breaking News

    തൃപ്തിദേശായി വീണ്ടും ശബരിമല ദര്‍ശനത്തിന്; വന്നത് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ച ശേഷം



    കൊച്ചി: നെടുമ്പാശ്ശേരി: കഴിഞ്ഞ തവണ മുടങ്ങിപ്പോയ ശബരിമല ദര്‍ശനം ഇത്തവണ സാധ്യമാക്കാന്‍ തൃപ്തിദേശായിയും സംഘവും കേരളത്തില്‍. ശബരിമല പ്രവേശനം ലക്ഷ്യമിട്ട് ഇന്ന് പുലര്‍ച്ചെ അഞ്ച്  മണിയോടെ നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ തൃപ്തിദേശായി നേതൃത്വം നല്‍കുന്ന ആറംഗ സംഘം ശബരിമല ദര്‍ശനത്തിനായി യാത്ര തിരിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തവണ മുടങ്ങിപ്പോയ ശ്രമം ഇത്തവണ പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.
    ശബരിമലയിലേക്ക് പുറപ്പെടുന്നെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും കത്തയച്ചിരുന്നുവെന്ന് തൃപ്തി ദേശായി അറിയിച്ചു. സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മടങ്ങാമെന്നും തൃപ്തി അറിയിച്ചു.
    സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി സ്റ്റേ നല്‍കിയിട്ടില്ല. ഭരണഘടന ദിനത്തിലാണ് അവകാശം നേടിയെടുക്കാനായി ശബരിമലയിലെത്തിയിരിക്കുന്നതെന്നും തൃപ്തി പറഞ്ഞു. രാവിലെ 5.30ഓടെയാണ് തൃപ്തിയും സംഘവും നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയത്. സംഘത്തില്‍ അഞ്ചുപേരാണുള്ളത്. കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മണിയും സംഘത്തിനൊപ്പമുണ്ടായിരുന്നു.
    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad