Header Ads

  • Breaking News

    കൃഷിക്കാർക്കെല്ലാം പെൻഷൻ ഉറപ്പാക്കി കേരള കർഷക ക്ഷേമനിധി



    5 സെന്റിലേറെയും 15 ഏക്കറിൽ താഴെയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കൃഷിക്കാർക്കെല്ലാം  പെൻഷൻ ഉറപ്പാക്കി കേരള കർഷക ക്ഷേമനിധി നിയമം. 
    4.9 ഏക്കർ ഭൂപരിധി വ്യവസ്ഥ, നിയമസഭാ സിലക്ട് കമ്മിറ്റി ശുപാർശ പ്രകാരം മാറ്റി. റബർ, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷിക്കാരെയും ഉൾപ്പെടുത്തി; ഭൂപരിധി ഏഴര ഏക്കർ ആയിരിക്കും. ബിൽ മന്ത്രി വി.എസ്. സുനിൽകുമാർ ഇന്നലെ നിയമസഭയിൽ വച്ചു. 21ന് സഭയിൽ ചർച്ചയ്ക്കു ശേഷം ബിൽ പാസാക്കും.
    എല്ലാവർക്കും അംഗത്വം
    എല്ലാ കൃഷിക്കാർക്കും അംഗങ്ങളാകാം. അടയ്ക്കേണ്ട കുറഞ്ഞ അംശദായം മാസം 100 രൂപ. സർക്കാർ വിഹിതമായി 250 രൂപ വരെ അടയ്ക്കും. 5 വർഷത്തിൽ കുറയാതെ അംശദായം അടച്ചവർക്ക് 60 വയസ്സ് തികയുമ്പോൾ അംശദായത്തിന്റെയും വർഷത്തിന്റെയും അടിസ്ഥാനത്തിൽ പെൻഷൻ. പ്രതിമാസം 10,000 രൂപ വരെ ലഭിച്ചേക്കാം. ചട്ടം തയാറാക്കുമ്പോഴേ വ്യക്തത വരൂ. ബോർഡ് രൂപീകരിച്ച ശേഷം റജിസ്ട്രേഷൻ തുടങ്ങും.
    ഇവരെല്ലാം അർഹർ
    ഉദ്യാനം, ഒൗഷധക്കൃഷി, നഴ്സറി, വിളകളും ഇടവിളകളും, ഫലവൃക്ഷങ്ങൾ, പച്ചക്കറി, പുല്ല്, തീറ്റപ്പുല്ല് തുടങ്ങി എല്ലാ തരം കർഷകരും. മത്സ്യം, അലങ്കാര മത്സ്യം, ചിപ്പി, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, കാട, ആട്, മുയൽ, കന്നുകാലി, പന്നി വളർത്തൽ തുടങ്ങിയവ നടത്തുന്നവരും ഉൾപ്പെടും. 
    ഏഴര ഏക്കറിൽ താഴെയുള്ള റബർ, കാപ്പി, തേയില, ഏലം, തോട്ടവിള കൃഷിക്കാർ. വാർഷിക വരുമാനം 5 ലക്ഷത്തിൽ കൂടരുത്. 3 വർഷത്തിൽ കുറയാതെ കൃഷിരംഗത്തുണ്ടായിരിക്കണം. 18 വയസ്സ് പൂർത്തിയായവർ. മറ്റു ക്ഷേമനിധികളിൽ അംഗമാവരുത്. കിസാൻ അഭിമാൻ പദ്ധതി അംഗങ്ങൾക്ക് ഇതിലേക്കു മാറാം.
    ആനുകൂല്യങ്ങൾ വേറെയും

    • 25 വർഷ അംശദായം അടച്ചവർക്ക്  ഒറ്റത്തവണ നിശ്ചിത തുക
    • സ്ഥിരമായി അവശതയനുഭവിക്കുന്നവർക്ക് സഹായം.
    • അംഗങ്ങളുടെയോ മക്കളുടെയോ വിവാഹത്തിനും വിദ്യാഭ്യാസത്തിനും സഹായം.
    • കൃഷിയിൽ ഏർപ്പെട്ടിരിക്കെ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ അപകടം, മരണം, വന്യജീവി  ആക്രമണം, വിഷബാധ എന്നിവയുണ്ടായാൽ നഷ്ടപരിഹാരം. 

    No comments

    Post Top Ad

    Post Bottom Ad