വിക്കിപീഡിയയുടെ പുരുഷന്റെ പ്രതിരൂപമായ മലയാളി ആരെന്നറിയാന്‍ സോഷ്യല്‍ മീഡിയ
വിക്കിപീഡിയയില്‍ ആരോ ഒരാള്‍ കയറി മാന്‍ (man) എന്ന് സെര്‍ച്ച് ചെയ്തപ്പോള്‍ കണ്ടത് വിവരങ്ങള്‍ക്കൊപ്പം ഒരു മുഖം. ആ മുഖം ഒരു മലയാളിയുടേതായതു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിച്ച ചര്‍ച്ച അരങ്ങേറാന്‍ തുടങ്ങി.
അമ്മയില്‍ നിന്നും X ക്രോമസോമും അച്ഛനില്‍ നിന്നും Y ക്രോമസോമും പൈതൃകമായി ലഭിച്ച മറ്റേതു സസ്തനിയെയും പോലെ മനുഷ്യ ഗണത്തിലെ ആണ്‍ വിഭാഗത്തെയാണ് മാന്‍ എന്ന് പറയുന്നതെന്ന് വിക്കിപീഡിയ നല്‍കുന്ന വിശേഷണം.
Goodfreephotos.com എന്ന വെബ്‌സൈറ്റില്‍ നിന്നുമാണ് ഈ ഫോട്ടോ കണ്ടെത്തിയിരിക്കുന്നത്.
തീര്‍ത്തും മലയാളിയുടെ രൂപവും മുഖഛായയുമാണ് ചിത്രത്തെ ചര്‍ച്ചയാക്കി മാറ്റിയിരിക്കുന്നത്. ഒടുവില്‍ ജോവിസ് ജോസഫ് എന്ന ട്വിറ്റര്‍ യൂസര്‍ ഇയാള്‍ മോഡലായ അഭി പുത്തന്‍പുരക്കല്‍ എന്ന യുവാവാണെന്നു കണ്ടെത്തിയിരിക്കുകയാണ്.
the wikipedia entry for 'man' has a mallu dude posing as a man I CANNOT pic.twitter.com/A4gnZv2UhE— twitr breath (@amyoosed) November 4, 2019
No comments
Post a Comment