വാട്‌സ്‌ആപ്പ് എത്രയും പെട്ടെന്ന് ഡിലീറ്റ് ചെയ്യണമെന്ന മുന്നറിയിപ്പുമായി ടെലിഗ്രാം അധികൃതർ
വാട്‌സ് ആപ്പ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന മുന്നറിയിപ്പുമായി ടെലിഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ്.ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ വാട്‌സ് ആപ്പ് ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു മുന്നറിയിപ്പ്. വാട്‌സ് ആപ്പിലൂടെ വീഡിയോ ഫയലുകള്‍ വഴി മാല്‍വെയര്‍ പ്രചരിച്ചുവെന്ന റിപ്പോര്‍ട്ട് വന്നതിന്റെ പശ്ചാത്തലത്തിലാണ് ദുരോ രംഗത്തെത്തിയിരിക്കുന്നത്. ചിത്രങ്ങളും, വീഡിയോകളും ഉള്‍പ്പെട്ട സ്വകാര്യ വിവരങ്ങള്‍ ഒരുകാലത്ത് പരസ്യമാകുന്നതിൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടെങ്കിൽ വാട്‌സ് ആപ്പ് ഉടന്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ദുരോവ് വ്യക്തമാക്കുന്നു. 1.6 ബില്യണ്‍ ഉപയോക്താക്കളാണ് വാട്‌സ് ആപ്പിനുള്ളത്. ടെലിഗ്രാമിനുള്ളത് 200 മില്യണ്‍ യൂസേഴ്‌സും.
No comments
Post a Comment