Header Ads

  • Breaking News

    ഫാത്തിമ ലത്തീഫിന്റെ മരണം; മാനവവിഭവശേഷി മന്ത്രാലയത്തിന് വിശദീകരണം നൽകാൻ ഐഐടി മദ്രാസ് ഡയറക്ടർ ഡൽഹിക്ക്


    ചെന്നൈ: വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം രാജ്യമൊട്ടാകെ വൻ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തിൽ, ഐഐടി മദ്രാസ് ഡയറക്ടർ ഡൽഹിക്ക്  തിരിച്ചു. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് വിശദീകരണം നൽകാനാണ് ഡയറക്ടർ ഭാസ്കർ സുന്ദരമൂർത്തി ഡൽഹിക്ക്  പോയത്. 

    സംഭവത്തിൽ കുറ്റാരോപിതരായ അധ്യാപകരെ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്തു. സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ മിലിന്ദ് എന്നീ അധ്യാപകരെയാണ് ചോദ്യം ചെയ്തത്. ഇവർ താമസിക്കുന്ന ഐഐടി മദ്രാസിന്റെ ഗസ്റ്റ് ഹൗസിലെത്തിയായിരുന്നു ചോദ്യം ചെയ്യൽ. രണ്ട് പേരെയും ഒറ്റയ്ക്ക് ഒറ്റയ്ക്കാണ് ചോദ്യം ചെയ്തത്. സംഭവത്തിൽ പാർലമെന്റിലും ചർച്ച നടന്നതോടെ തമിഴ്‌നാട് സംസ്ഥാന സർക്കാരിന് മുകളിൽ കടുത്ത സമ്മർദ്ദം ഉണ്ട്. 

    എന്നിട്ടും ഐഐടി അധികൃതർ, അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന സംശയമാണ് ഉയർന്നിരിക്കുന്നത്. കേസിൽ ആഭ്യന്തര അന്വേഷണമെന്ന ഐഐടി വിദ്യാർത്ഥികളുടെ ആവശ്യം ഐഐടി മദ്രാസ് അധികൃതർ ചെവിക്കൊണ്ടില്ല. നിലവിൽ പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രത്യേക ആഭ്യന്തര അന്വേഷണം പരിഗണിക്കുന്നില്ല എന്നാണ് അധികൃതർ വിദ്യാർത്ഥികളെ ഇമെയിൽ വഴി അറിയിച്ചത്. എന്നാൽ തങ്ങൾ ഉന്നയിച്ച ആവശ്യം നടക്കുന്നത്  വരെ നിരാഹാരം തുടരുമെന്നാണ് വിദ്യാർഥികൾ അറിയിച്ചിരിക്കുന്നത്. 

    ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ നാളെ കോളേജ് വിദ്യാർത്ഥികൾ പ്രതിഷേധിക്കും. ചെന്നൈയിലെ വള്ളുവർകോട്ടത്ത് വിദ്യാർത്ഥികളുടെ വൻ പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. 

    No comments

    Post Top Ad

    Post Bottom Ad