Header Ads

  • Breaking News

    ചാറ്റിങ് രീതിയെ മാറ്റിമറിക്കുന്ന ഫീച്ചറുമായി വാട്സാപ്പ്



    ചാറ്റിങ് രീതിയെ മാറ്റിമറിക്കുന്ന ഫീച്ചറുമായി വാട്സാപ്പ്
    ചാറ്റിങ് സേവനം ഉപയോഗിക്കുന്ന രീതിയെ മാറ്റിയേക്കാവുന്ന ഒരു പ്രധാന പുതിയ ഫീച്ചറുമായി വാട്സാപ്പിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. വാട്സാപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ അപ്‌ഡേറ്റ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം. നേരത്തെ റിപ്പോര്‍ട്ടു ചെയ്‌ത പോലെ 'അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍' എന്ന് വിളിക്കുന്ന ഈ ഫീച്ചറും പുതിയ പതിപ്പിലുണ്ട്.നിശ്ചിത സമയപരിധിക്കുശേഷം സ്വയമേവ സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ ഗ്രൂപ്പുകളെ അനുവദിക്കുന്നതാണ് പുതിയ ഫീച്ചര്‍. പരീക്ഷണത്തിലിരിക്കുന്ന ഈ ഫീച്ചര്‍ ഇപ്പോള്‍ ഗ്രൂപ്പുകള്‍ക്ക് മാത്രമാണ് ലഭിക്കുക. ഇത് ഡാര്‍ക്ക് മോഡിലും കിട്ടും. എന്നാല്‍ ഡാര്‍ക്ക് മോഡ്, മെസേജ് സ്വയമേവ ഡിലീറ്റ് ചെയ്യുന്ന ഫീച്ചറുകള്‍ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാട്സാപ്പില്‍ നിന്നുള്ള ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പ് നമ്ബര്‍ 2.19.348 ലാണ് പുതിയ ഫീച്ചറുകള്‍.
    പുതിയതും രസകരവുമായ സവിശേഷതകള്‍ കൊണ്ടുവരാന്‍ വാട്സാപ് നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ട്. ഐ‌ഒ‌എസ് 13 ന്റെ ഇരുണ്ട തീമിന് അനുയോജ്യമായ ഐ‌ഒ‌എസ് അധിഷ്‌ഠിത പുതിയ വാട്സാപ് പതിപ്പ് ഉടന്‍ പുറത്തിറങ്ങും. സ്റ്റാറ്റസ് ടാബിലും നിരവധി പുതിയ ഫീച്ചറുകള്‍ വരുന്നുണ്ട്. ഫോട്ടോകള്‍‌, വിഡിയോകള്‍‌, ജി‌ഫ്‌ സ്റ്റിക്കറുകള്‍‌, ഇമോജികള്‍‌ മുതലായവ സ്റ്റാറ്റസില്‍ ഉചിതമായി ഉള്‍പ്പെടുത്താന്‍ ഇത് ഉപയോക്താക്കളെ സഹായിക്കും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാട്സാപ് ഉപയോക്താക്കള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ തന്നെയാണ്.

    ഈ ഫീച്ചര്‍ കൊണ്ട് ഉപയോക്താക്കള്‍ക്ക് എന്തു നേട്ടം? വാട്സാപ്പിന്റെ മെസേജ് അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ അനുവദിക്കുന്നതാണ്. ഇതിനുശേഷം അവര്‍ തിരഞ്ഞെടുത്ത സന്ദേശങ്ങള്‍ താനെ അപ്രത്യക്ഷമാകും. പിന്നീട് ആ മെസേജുകള്‍ എവിടെയും അവശേഷിക്ക‌ില്ല.ഈ ഫീച്ചര്‍ സോഷ്യല്‍ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിന്റെ സീക്രട്ട് ചാറ്റ് സവിശേഷതയ്ക്ക് സമാനമാണ്. ഇതില്‍ അയച്ച എല്ലാ സന്ദേശങ്ങളും സ്വയം നശിപ്പിക്കുന്ന ടൈമറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. സ്വീകര്‍ത്താവ് സന്ദേശം വായിച്ചുകഴിഞ്ഞാല്‍ ടൈമര്‍ ആരംഭിക്കുകയും ടൈമര്‍ ഓഫാകുമ്ബോള്‍ അല്ലെങ്കില്‍ അയച്ചയാള്‍ നിശ്ചയിച്ച സമയപരിധി അവസാനിക്കുമ്ബോഴോ സന്ദേശം അയച്ചയാളില്‍ നിന്നും സ്വീകര്‍ത്താവിന്റെ ഇന്‍ബോക്സില്‍ നിന്നും ഇല്ലാതാക്കപ്പെടും.

    വാട്സാപ്പിന്റെ പുതിയ ഫീച്ചറിനെ കുറിച്ച്‌ അഞ്ച് കാര്യങ്ങള്‍
    ∙ ഇപ്പോള്‍ ഈ ഫീച്ചര്‍ ഗ്രൂപ്പ് ചാറ്റുകളില്‍ മാത്രമേ ലഭ്യമാകൂ. ഫീച്ചര്‍ നിയന്ത്രിക്കുന്നതിന് ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമേ ടോഗിള്‍ ബട്ടണ്‍ ഉപയോഗിക്കാന്‍ കഴിയൂ. എന്നിരുന്നാലും ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിന് മുന്‍പ് ഇത് മാറിയേക്കാം.
    ∙ ഗ്രൂപ്പ് ചാറ്റിനെ മാത്രമേ ഈ ഫീച്ചര്‍ പിന്തുണയ്ക്കൂ എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചറുകള്‍ സ്വകാര്യ ചാറ്റുകളിലും (ഗ്രൂപ്പിലെ രണ്ടു അംഗങ്ങള്‍ തമ്മില്‍) ഇപ്പോള്‍ ചേര്‍ത്തിട്ടുണ്ട്. ചാറ്റിലെ രണ്ട് കോണ്‍‌ടാക്റ്റുകള്‍ക്കും ഈ ഫീച്ചറിന്റെ സേവനം ലഭിക്കും
    ∙ ഉപയോക്താക്കള്‍ക്ക് രണ്ട് ഓപ്ഷന്‍ ലഭിക്കും - 5 സെക്കന്‍ഡും 1 മണിക്കൂറും. മെസേജുകള്‍ സ്വപ്രേരിതമായി അപ്രത്യക്ഷമാകുമ്ബോള്‍ അവര്‍ക്ക് സമയപരിധി നിര്‍ണയിക്കാന്‍ കഴിയും.
    ∙ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകുന്നത് വാട്സാപ് വെബിലും പ്രവര്‍ത്തിക്കും. ഈ സവിശേഷത ഐഒഎസില്‍ ലഭ്യമാകുമോ ഇല്ലയോ എന്നതിനെക്കുറിച്ച്‌ അറിയില്ല.

    മെസേജുകള്‍ അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ഓണാക്കിയാല്‍ ഗ്രൂപ്പ് ചാറ്റുകളുടെയും സ്വകാര്യ ചാറ്റുകളുടെ കാര്യത്തില്‍ വ്യക്തികളുടെയും എല്ലാ അംഗങ്ങളുടെയും ചാറ്റ് വിന്‍ഡോകളില്‍ നിന്ന് അയച്ച വാട്സാപ് സന്ദേശങ്ങള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാകും.

    No comments

    Post Top Ad

    Post Bottom Ad