Header Ads

  • Breaking News

    സിനിമാ നിര്‍മാണ മേഖലയില്‍ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താൻ സര്‍ക്കാര്‍; അനുമതിയില്ലാതെ സിനിമ നിര്‍മിക്കാനാകില്ല


    ഷെയിന്‍ നിഗവുമായി പ്രൊഡ്യൂസേഴ്‌സിന്റെ തര്‍ക്കം മുറുകുന്നതിനിടെ സിനിമാ നിര്‍മാണ മേഖലയില്‍ പിടിമുറുക്കാന്‍ സർക്കാർ ഒരുങ്ങുകയാണ്. സിനിമാ മേഖലയില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനമായി. സര്‍ക്കാര്‍ അനുമതിയില്ലാതെ സിനിമ നിര്‍മിക്കാനാകാത്ത തരത്തിൽ ധനകാര്യ മന്ത്രിയും നിയമ മന്ത്രിയും ചേര്‍ന്ന് ഓര്‍ഡിനന്‍സ് തയാറാക്കും. നാളെ ധനകാര്യ മന്ത്രിയുടെയും നിയമ മന്ത്രിയുടെയും നേതൃത്വത്തില്‍ ഫിലിം ചേമ്പറിന്റെയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെയും നിര്‍മാതാക്കളുടെയും യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും
    എന്നാല്‍ നാളത്തെ യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് ഫിലിം ചേമ്പറും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും അറിയിച്ചു. സര്‍ക്കാര്‍ തിയേറ്ററുകളിലേക്ക് പുതിയ സിനിമകള്‍ റിലീസിന് നല്‍കുന്നില്ലെന്ന ആക്ഷേപം നേരത്തെ ഉണ്ടായിരുന്നതിനെ സംബന്ധിച്ചായിരുന്നു യോഗം.
    സിനിമാ മേഖലയിലെ പ്രമുഖര്‍ മയക്കുമരുന്ന് ഉപയോഗത്തിന് വിധേയരാണെന്ന് ഒരു നിര്‍മാതാവ് പറഞ്ഞത് ഗുരുതരമായി സര്‍ക്കാര്‍ കാണുന്നെന്നും ഇക്കാര്യത്തില്‍ നടപടിയുണ്ടാക്കുമെന്നും പരാതിയും തെളിവും നല്‍കിയാല്‍ നിയമപരമായി നീങ്ങും എന്നും നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു. ഇക്കാലം വരെ സിനിമാ മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിന്റെ ഭവിഷ്യത്തുകളാണ് ഇപ്പോള്‍ അനുഭവിക്കുന്നത് എന്നും സര്‍ക്കാര്‍ പരിശോധനയില്ലെന്ന ആക്ഷേപം പരിഹരിക്കുമെന്നും ഇനി സിനിമാ സെറ്റുകളില്‍ സര്‍ക്കാരിന്റെ പരിശോധനയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad