എന്‍. നാരായണൻ അന്തരിച്ചു
സാമൂഹ്യ - രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവും കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജന.സെക്രട്ടറിയുമായ പാണപ്പുഴയിലെ ശ്രീ. എന്‍. നാരായണന് അന്തരിച്ചു. 68 വയസായിരുന്നു..
ദീര്‍ഘകാലം മാടായി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് , കേരള പ്രൈവൈറ്റ് കോളേജ് മിനിസ്റ്റീരിയല്‍ സ്റ്റാഫ് അസോസിയേഷന് സ്ഥാപക പ്രസിഡണ്ട് , പിലാത്തറ അര്‍ബ്ബന്‍ കോ - ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡണ്ട് , കയര്‍ ഫെഡ് ഡയറക്ടര്‍
എന്നി പദവികള്‍ വഹിച്ചിരുന്നു..
പാണപ്പുഴ പോസ്റ്റ്മാസ്റ്ററായി ഔദ്ദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം , തുടര്‍ന്ന് മാടായി കോളേജ് ലൈബ്രറേറിയന്‍ ആയി സേവനം അനുഷ്ഠിച്ചിരുന്നു..
ഭാര്യ കേളോത്ത് ജാനകി ( പാണപ്പുഴ ) മക്കള്‍ ഗിരിജ , ഗിരിഷ് ( കില ) മരുമക്കള്‍ രമേശന് താവം , സുമിത പേരുല്‍..
കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്താല്‍ ചികിത്സ നടത്തി വരുകയാണ്..
തൃശ്ശുര്‍ ദയ ഹോസ്പിറ്റല്‍ ചികിത്സയില്‍ തുടരവെയാണ് ഇന്നലെ രാത്രി 8.45 ഓടെ അന്ത്യം സംഭവിച്ചത്.. ഇന്ന് രാവിലെ കണ്ണൂരില്‍ എത്തിച്ചേരുന്ന മൃതദേഹം പൂര്‍ണ്ണ പാര്‍ട്ടി ബഹുമതികളോടെ സ്വീകരിച്ച് 11 മണിക്ക് പഴയങ്ങാടി യില്‍ എത്തിച്ച് പൊതുദര്‍ശനത്തിന് വെക്കും ..
തുടര്‍ന്ന് പഴയങ്ങാടിയില്‍ നിന്നും പാണപ്പുഴ എത്തിച്ച് ഉച്ചക്ക് 12 മണിയോടെ പാണപ്പുഴ രാജീവ്ഗാന്ധി സ്മാരക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കും..
തുടര്‍ന്ന് മൃതദേഹം വൈകുന്നേരം 4 മണിയോടെ പാണപ്പുഴ കച്ചേരിക്കടവിലെ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ച് ബന്ധുക്കളും കുടുംബാംഗങ്ങളും അന്ത്യോപചാരം അര്‍പ്പിച്ച് 5 മണിയോടെ പാണപ്പുഴ സമുദായ ശ്മശാനത്തില്‍ സംസ്കാരം നടത്തും.
No comments
Post a Comment