സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന; വന്‍തോതില്‍ നികുതി വെട്ടിച്ചു സിമന്റ് കടത്ത്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന. പരിശോധനകളിൽ വന്‍തോതില്‍ നികുതി വെട്ടിച്ചു സിമന്റ് കടത്തുന്നതായി കണ്ടെത്തി. നികുതി അടച്ചതിന്റെ ഇരട്ടിയോളം സാധനങ്ങളാണ് ചെക്ക്പോസ്റ്റുകള്‍ വഴി കടത്തുന്നത്. ഇതുവഴി സര്‍ക്കാരിനു വന്‍ നികുതി നഷ്ടം ഉണ്ടാകുന്നത് .
തിരുവനന്തപുരം അമരവിളയില്‍ നടത്തിയ പരിശോധനയില്‍ നികുതി അടച്ചതിനെക്കാള്‍ 2800 കിലോ സിമന്റ് അധികമായി കയറ്റിയതും പൂവാറില്‍ 1850 കിലോ കൂടുതല്‍ കയറ്റിയതും കണ്ടെത്തി. ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ നടത്തിയ പരിശോധനയില്‍ ബില്ലിലുളളതിനെക്കാള് 1730 കിലോ സിമന്റ് കൂടുതല്‍ കയറ്റി നികുതി വെട്ടിച്ചത് പിടികൂടി.
മലപ്പുറം പെരിന്തല്‍മണ്ണയില്‍ പരിശോധിച്ച സിമന്റ് ലോറികളിലെല്ലാം നികുതി അടച്ചതിനെക്കാള്‍ ആയിരത്തിലധികം കിലോഗ്രാം സിമന്റ് കൂടുതല്‍ കയറ്റിയതായാണ് കണ്ടെത്തിയത്. പത്തനംതിട്ട അടൂരില്‍ നടത്തിയ പരിശോധനയില്‍ ബില്ലില്‍ പറഞ്ഞിരിക്കുന്നതിനെക്കാള്‍ ആറു ടണ്‍ സിമന്റ് കടത്തിയത് പിടികൂടി.
www.ezhomelive.com
No comments
Post a Comment