Header Ads

  • Breaking News

    റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന നാല് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്



    കോയമ്പത്തൂർ: കോയമ്പത്തൂരിൽ റെയില്‍വേ ട്രാക്കില്‍ ഇരിക്കുകയായിരുന്ന നാല് വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാളെ ഗുരുതര പരിക്കുകളോടെ ട്രാക്കില്‍ കണ്ടെത്തി. കോയമ്പത്തൂർ സുളൂര്‍ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. സുലൂര്‍ റാവുത്തല്‍ പാലം റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് വിദ്യാര്‍ഥികള്‍ പാളത്തിലിരുന്ന വിദ്യാര്‍ഥികളെ ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് ട്രെയിനാണ് ഇടിച്ചുതെറിപ്പിച്ചത്‌. ഇരിക്കൂര്‍ റെയില്‍വേ ട്രാക്കിലാണ് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തിയത്.
    കോയമ്പത്തൂർ സുളൂര്‍ സ്വകാര്യ എഞ്ചിനിയറിംഗ് കോളജിലെ രാജ, രാജശേഖര്‍, ഗൗതം, കറുപ്പസ്വാമി എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ വിശ്വേശ്വരനെ കോയമ്പത്തൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികള്‍ പാളത്തിലിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറയുന്നു. അപകട സ്ഥലത്തുനിന്ന് മദ്യക്കുപ്പിയും ഡിസ്‌പോസിബിള്‍ കപ്പുകളും കണ്ടെടുത്തിട്ടുണ്ട്. അപകടം നടന്നത് ശ്രദ്ധയില്‍ പെട്ട പ്രദേശവാസികള്‍ വിവരം റെയില്‍വേ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോത്തന്നൂർ റെയില്‍വേ പോലീസ് സ്ഥലത്തെത്തി നാല് മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മരിച്ച വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കോയമ്പത്തൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

    No comments

    Post Top Ad

    Post Bottom Ad