Header Ads

  • Breaking News

    പി.എഫിന്റെ പേരില്‍ തട്ടിപ്പ്; ഈ സന്ദേശം വന്നാല്‍ നിങ്ങള്‍ സൂക്ഷിക്കുക

    https://ift.tt/33aPdbx

     ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വഴി പണം തട്ടാന്‍ ശ്രമിക്കുന്ന വാര്‍ത്തകള്‍ നേരത്തേയും പുറത്ത് വന്നിരുന്നു. അത്തരത്തില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. തൊഴിലാളി പ്രോവിഡന്‍ ഫണ്ടിന്റെ പേരില്‍ പണം തട്ടാന്‍ ശ്രമം നടന്നു. വാട്ട്‌സ്ആപ്പ് സന്ദേശമായും എസ്.എം.എസായും ’90 നും 2019 നും ഇടയ്ക്ക് അംഗങ്ങളായവര്‍ക്ക് 80,000 രൂപ വീതം നല്‍കുന്നു എന്ന് വ്യാജ സന്ദേശം അയച്ചാണ് പണം തട്ടാന്‍ ശ്രമം നടക്കുന്നത്.
    ഇ.പി.എഫ് വെബ്‌സൈറ്റിന് സമാനമായ രീതിയില്‍ ചിത്രങ്ങലും ലോഗോയും സഹിതമാണ് തട്ടിപ്പ് നടക്കുന്നത്. https://ift.tt/2MZtz4A എന്ന ലിങ്കിലൂടെ സൈറ്റില്‍ കയറിയാല്‍ ഇ.പി.എഫ് വെബ്‌സൈറ്റിന്റെ മുകള്‍ഭാഗത്തുള്ള ഗ്രാഫിക്‌സ് അതേപടി കാണാം. നിങ്ങള്‍ 18 വയസ്സായ ആളാണോ, 90 നും 2019നും ഇടയ്ക്ക് ജോലി ചെയ്തയാളാണോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ 80,000 രൂപ ലഭിക്കാന്‍ അര്‍ഹനാണ് എന്ന സന്ദേശം വരും.
    നിരവധി ആളുകള്‍ തട്ടിപ്പിന് ഇരയായതോടെ സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി ഇ.പി.എഫ്.ഒ വൃത്തങ്ങള്‍ രംഗത്ത് വന്നു. മാത്രമല്ല ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. യു.എ.എന്‍ നമ്പറോ ആധാര്‍, പാന്‍ വിവരങ്ങളോ ഫോണിലൂടെയോ മറ്റേതെങ്കിലും സൈറ്റുകളിലൂടെയോ നല്‍കരുതെന്ന് ഇ.പി.എഫ്.ഒ മുന്നറിയിപ്പു നല്‍കുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad