വിവാഹ ചിത്രം പങ്കുവെച്ച് കേരളത്തിലെ ആദ്യ ഗേ ദമ്പതികൾ!
സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന സെക്ഷൻ 377 സുപ്രീം കോടതി റദ്ദാക്കിയിട്ടും സോനുവും നികേഷും കുറ്റം ചെയ്ത പോലെയാണ് സമൂഹമാധ്യമങ്ങളിൽ ഇവരെ ആക്രമിക്കുന്നത്. 2018ൽ ഇവർ വിവാഹിതരായെങ്കിലും വിവാഹ ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചിത്രത്തിന് താഴെ അശ്ലീല കമന്റുകളിട്ടാണ് പലരും ആശംസകൾ അറിയിച്ചത്. എന്നാൽ ഇരുവർക്കും ആശംസകൾ അറിയിച്ചും പിന്തുണച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
No comments
Post a Comment