Header Ads

  • Breaking News

    ഗ്യാസ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക ;സബ്‌സിഡി നോക്കാം



    ഗ്യാസ് എന്ന് പറയുന്നത് നമ്മളുടെ ജീവിതത്തില്‍ ഇപ്പോള്‍ ഒഴിച്ചുകൂടുവാന്‍ സാധികാത്ത ഒരു കാര്യം തന്നെയാണ് .ഇപ്പോള്‍ നമ്മള്‍ ഗ്യാസിന് നല്‍കുന്ന പണത്തില്‍ നിന്നും കുറച്ചു പൈസ ഒരു സേവിങ്സ് പോലെ നമുക്ക് നമ്മളുടെ അക്കൗണ്ടില്‍ ലഭിക്കുന്നുണ്ട് .എന്നാല്‍ അത് നമുക്ക് നോക്കുന്നതിനു ഇവിടെ കുറച്ചു വഴികള്‍ .
    ആദ്യം ഉപഭോതാക്കള്‍ ചെയ്യേണ്ടത് ഇത്രമാത്രം ;www.mylpg.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക .ഈ വെബ് സൈറ്റില്‍ നിന്നും മുകളില്‍ LPG സബ്സിഡി ഓണ്‍ലൈന്‍ എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക .അതില്‍ നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ തിരഞ്ഞെടുക്കുക .അതിനുശേഷം അടുത്ത പേജിലേക്ക് പോകുമ്ബോള്‍ അവിടെ "give ഫീഡ്ബാക്ക് "എന്ന മറ്റൊരു ഓപ്‌ഷന്‍ കൂടി ഉണ്ട് .


    "give ഫീഡ്ബാക്ക് " എന്ന ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്തതിനു ശേഷം ഇവിടെ മുകളില്‍ കൊടുത്തിരിക്കുന്നതുപോലെ ഒരു ഫോം വരുന്നതായിരിക്കും .ഈ ഫോമില്‍ ഉപഭോതാക്കളുടെ വിവരങ്ങള്‍ എഴുതിയതിനു ശേഷം സബ്മിറ്റ് കൊടുക്കേണ്ടതാണ് .അപ്പോള്‍ നിങ്ങള്‍ക്ക് മുഴുവന്‍ വിവരങ്ങളും ലഭിക്കുന്നതാണ് .രണ്ടാമതായി നിങ്ങള്‍ക്ക് വിവരങ്ങള്‍ക്ക് ലഭിക്കുന്നതിന് നേരിട്ട് നിങ്ങളുടെ ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെടാവുന്നതാണ് .
    അവസാനമായി നിങ്ങള്‍ക്ക് ഗ്യാസിന്റെ ടോള്‍ ഫ്രരീ കസ്റ്റമര്‍ കെയറില്‍ വിളിച്ചു നിങ്ങളുടെ വിവരങ്ങള്‍ നല്‍കിയാല്‍ ഉപഭോതാക്കള്‍ക്ക് സബ്‌സിഡിയുടെ വിവരങ്ങള്‍ ലഭിക്കുന്നതായിരിക്കും .അതിന്നായി ടോള്‍ ഫ്രീ നമ്ബര്‍ ആയ 18002333555 വിളിക്കാവുന്നതാണ് .ഇങ്ങനെ മൂന്നു തരത്തില്‍ ഉപഭോതാക്കള്‍ക്ക് സബ്‌സിഡിയുടെ വിവരങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നതായിരിക്കും .

    No comments

    Post Top Ad

    Post Bottom Ad