ചരിത്രം കുറിക്കാൻ മരയ്ക്കാർ;മ്യൂസിക് റൈറ്റ്‌സ് മാത്രം ഒരു കോടിക്ക് മുകളിൽ തുകയ്ക്ക് വിറ്റു പോയേക്കും !
99 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്ത പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നൂറു കോടിക്ക് മുകളിൽ മുതൽ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് 19 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിനു മുൻപേ റെക്കോർഡുകൾ കീഴടക്കുകയാണ് മോഹൻലാൽ ചിത്രം. ഒരു മലയാള സിനിമയ്ക്കു കിട്ടുന്ന ഏറ്റവും വലിയ ഓവർസീസ് റൈറ്റ്സ് നേടിയ മരക്കാർ, ഇപ്പോൾ നേടിയിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒരു കോടി രൂപയ്ക്കു ആണ് ഇതിന്റെ ഓഡിയോ റൈറ്റ്സ് വിറ്റു പോയത്. റോണി റാഫേൽ സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ നാല് പാട്ടുകൾ ആണുള്ളത്. മലയാള സിനിമയുടെ ചരിത്രത്തിൽ ഇതുവരെ മറ്റൊരു ചിത്രത്തിനും ഇത്ര വലിയ മ്യൂസിക് റൈറ്റ്സ് ലഭിച്ചിട്ടില്ല. മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയിട്ടാണ് മരയ്ക്കാർ എത്തുന്നത്. ഇപ്പോൾതന്നെ ഏകദേശം അഞ്ഞൂറോളം സ്ക്രീനുകൾ കേരളത്തിൽ മാത്രം മരക്കാറിനു വേണ്ടി ചാർട്ട് ചെയ്തു കഴിഞ്ഞു. അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
www.ezhomelive.com
No comments
Post a Comment