Header Ads

  • Breaking News

    സിപിഎം പോളിറ്റ് ബ്യൂറോ ഇന്നും നാളെയും ഡൽഹിയിൽ; ശബരിമലയും അയോധ്യയും ചർച്ചയിൽ


    ന്യൂഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയും ഡൽഹിയിൽ ചേരും. അയോധ്യവിധിയും ശബരിമല പുനപരിശോധന  ഹർജികൾക്ക് ശേഷമുള്ള സാഹചര്യവും പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തും.

    ശബരിമലയില്‍ യുവതിപ്രവേശനത്തിന് അനുകൂലമായ
    നിലപാട് മാറ്റില്ലെങ്കിലും പുതിയ സാഹചര്യത്തിൽ തിടുക്കം കാണിക്കേണ്ടെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കുള്ളത്.

    കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള റിപ്പോർട്ട് സംസ്ഥാന ഘടകം പിബിക്ക് നല്കും. ഇതും പോളിറ്റ് ബ്യുറോ ചർച്ച ചെയ്യും.  

    ബാബരി മസ്ജിദ് നിന്നിരുന്ന തർക്ക ഭൂമി രാമക്ഷേത്രത്തിനായി നൽകിയ സുപ്രീം കോടതി വിധിയിലും സിപിഎം പോളിറ്റ് ബ്യുറോ ചർച്ച നടത്തി നിലപാടെടുക്കും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad