Header Ads

  • Breaking News

    സി പി ഐ ക്ക് നേരെ ഒളിയമ്പുമായി പി ജയരാജൻ



    കോഴിക്കോട്: അട്ടപ്പാടി വനത്തില്‍ നാല് മാവോവാദികള്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ ഏറ്റവും വലിയ വിമര്‍ശനമുയര്‍ത്തിയത് ഘടകകക്ഷിയായ സി.പി.ഐ തന്നെയായിരുന്നു. സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രഖ്യാപിക്കുകയും വനംവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് സി.പി.ഐ സംഘം വെടിവെപ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. ഇപ്പോള്‍ വിഷയത്തില്‍ സി.പി.ഐക്കെതിരെ ഒളിയമ്പുമായി എത്തിയിരിക്കയാണ് സി.പി.എം നേതാവ് പി ജയരാജന്‍. 

    മാവോയിസ്റ്റ്-നക്‌സലൈറ്റ് മുന്നേറ്റങ്ങളെ ചരിത്രപരമായി വിലയിരുത്തുന്ന ഫെയ്‌സ്ബുക്ക് പോസിറ്റിലാണ് പി ജയരാജന്‍ സി.പി.ഐയ്ക്കുള്ള ഒളിയമ്പെയ്യുന്നത്. ''കൗതുകകരമായിട്ടുള്ള കാര്യം അയല്‍വക്കത്തെ പൂച്ചകള്‍ മാത്രമല്ല വീട്ടിലെ പൂച്ചയും അട്ടപ്പാടിയിലെ ഏറ്റുമുട്ടല്‍ നടന്ന വനാന്തര്‍ ഭാഗത്ത് മണം പിടിച്ചു വന്നു. എന്നാല്‍ വീട്ടിലെ പൂച്ചക്ക് കാര്യം പിടികിട്ടിയില്ലെന്ന് തോന്നുന്നു'' എന്നാണ് പോസ്റ്റിലെ പരാമര്‍ശം. 

    നക്സലൈറ്റുകള്‍ പലയിടത്തും സിപിഎമ്മിനെയാണ് ലക്ഷ്യം വച്ചത്. നക്‌സലേറ്റുകള്‍ പശ്ചിമ ബംഗാളില്‍ മാത്രം 350 സി.പിഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. 1970 ഫെബ്രുവരി 18 നാണ് വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ നെക്‌സലേറ്റ് നേതാവ് വര്‍ഗ്ഗീസ് കൊല്ലപ്പെട്ടത്. യു.ഡി.എഫ് ആയിരുന്നു അന്ന് ഭരിച്ചിരുന്നത്. ഇന്ന് അട്ടപ്പാടിയിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍ ' വ്യാജ ഏറ്റുമുട്ടലാണ് ' എന്ന് പ്രചരിപ്പിക്കുന്നവര്‍ അന്ന് യഥാര്‍ത്ഥ ഏറ്റുമുട്ടലിലാണ് വര്‍ഗ്ഗീസ് കൊല്ലപ്പെട്ടതെന്നാണ് അച്ച് നിരത്തിയത്. 

    സാമ്പത്തിക രാഷ്ട്രീയ രംഗത്തെ വര്‍ഗ്ഗ സമരങ്ങളാണ് വിപ്ലവകാരികള്‍ പിന്തുടരേണ്ടത്. അതിനുപകരം വ്യക്തിപരമായ ഭീകര പ്രവര്‍ത്തനത്തിനാണ് ഉന്മൂലന സിദ്ധാന്തക്കാര്‍ ഉരുമ്പെടുന്നത്. ഇവിടെ നെല്ലും പതിരും വേര്‍തിരിച്ചറിയാനാവണം. നിര്‍ഭാഗ്യവശാല്‍ മാവോയിസ്റ്റുകളാണ് യഥാര്‍ത്ഥ വിപ്ലവകാരികളെന്ന് പ്രചരിപ്പിക്കുവാന്‍ ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. ഇതിലറിയാതെ പെട്ടുപോകുന്നവരുമുണ്ട്. കേരളത്തില്‍ ബംഗാളില്‍ ചെയ്തത് പോലെ എല്‍.ഡി.എഫ് ഗവണ്മെന്റിനെ ഉന്നം വച്ചാണ് മാവോയിസ്റ്റുകള്‍ എ.കെ 47 തോക്കുകളുമായി വരുന്നത്. ഇത് കൃത്യമായി തിരിച്ചറിയാന്‍ എല്ലാവര്‍ക്കുമാവണമെന്നും ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. 

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad