Header Ads

  • Breaking News

    വാട്‌സാപ്പ് പേമെന്റ് സേവനം വൈകാതെ ഇന്ത്യയിലേയ്ക്ക്…

    https://ift.tt/2C5QGUI

     ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിന്റെ പേമെന്റ് സേവനം വൈകാതെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഫെയ്സ്ബുക്ക് സിഇഓ മാര്‍ക്ക് സക്കര്‍ബര്‍ഗ്. അനലിസ്റ്റുകളുമായി നടന്ന ഒരു ചോദ്യോത്തര പരിപാടിയിലാണ് സക്കര്‍ബര്‍ഗ് ഇക്കാര്യം വ്യക്തമാക്കിയത്.
    40 കോടി ഉപയോക്താക്കളുള്ള വാട്സാപ്പ് ഡിജിറ്റല്‍ പേമെന്റ് രംഗത്തേക്ക് കടന്നുവരുന്നത് പേടിഎം, ഗൂഗിള്‍ പേ പോലുള്ള സേവനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും . യുപിഐ അടിസ്ഥാനമാക്കിയുള്ള പേമെന്റ് സേവനം നിലവില്‍ ബീറ്റാ ടെസ്റ്റിങ് ഘട്ടത്തിലാണ്. പത്ത് കോടി ഉപയോക്താക്കള്‍ ഇത് ഉപയോഗിക്കുന്നുണ്ട്.
    ഉപയോക്താക്കളുടെ വിവരങ്ങള്‍ രാജ്യം വിട്ട് പുറത്തുപോവരുത് എന്നാണ് ഇന്ത്യയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കില്‍ നിന്നുമുള്ള വിലക്കുകള്‍ കാരണമാണ് വാട്സാപ്പ് പേമെന്റ് ഇന്ത്യയില്‍ വൈകുന്നത്. ഇന്ത്യയ്ക്ക് പുറത്താണ് ഡേറ്റ പ്രോസസ് ചെയ്യുന്നത് എങ്കില്‍ 24 മണിക്കൂറിനുള്ളില്‍ അവ ഇന്ത്യയില്‍ തിരികെ എത്തിക്കണമെന്നും റിസര്‍വ് ബാങ്ക് ആവശ്യപ്പെടുന്നു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad