പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ പങ്കിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുന്നത്. പാലാരിവട്ടം പാലത്തിന്റെ പൂർത്തീകരണ സമയത്ത് ഇബ്രാഹിം കുഞ്ഞിന്റെ അക്കൗണ്ടിലെത്തിയ പണം സംബന്ധിച്ചാണ് ഹർജി.
നോട്ട് നിരോധന സമയത്ത് കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലൂടെ 10 കോടി രൂപ ഇബ്രാഹിം കുഞ്ഞിന് ചുമതലയുള്ള സ്ഥാപനത്തിന്‍റെ അക്കൗണ്ടിൽ വന്നതിലാണ് അന്വേഷണം ആവശ്യപ്പെടുന്നത്. പാലാരിവട്ടം മേൽപ്പാലം നിർമ്മാണം പൂർത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത് ഇതിൽ അഞ്ച് കോടിരൂപ പിന്നീട് മുൻ മന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിൻവലിച്ചതായും ഹർജിയിൽ ആരോപണം ഉണ്ട്.
നിലവിൽ മേൽപ്പാലം അഴിമതിയിൽ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വഷണത്തിന് സർക്കാർ അനുമതിതേടിയിട്ടുണ്ടെന്നും അത് ലഭിച്ചാൽ ഇക്കാര്യം കൂടി അന്വേഷിക്കാൻ തയറാണെന്നുമാണ് വിജിലൻസ് നിലപാട്.
www.ezhomelive.com
No comments
Post a Comment