Header Ads

  • Breaking News

    കരിപ്പൂരിൽ നിന്ന് കൂടുതല്‍ ആഭ്യന്തര- രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കും



    മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര- രാജ്യാന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കും. വിമാനത്താവള ഉപദേശക സമിതി ചെയര്‍മാന്‍ പി കെ കുഞ്ഞാലികുട്ടി എംപിയുടെ അധ്യക്ഷതയിൽ വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ ധാരണയായത്. വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ ആരംഭിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയെയും, കേന്ദ്ര മന്ത്രിയെയും ജനപ്രതിനിധികളുടെ സംഘം കാണുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. വിമാനത്താവളത്തിന്റെ വികസനത്തിനും യാത്രക്കാരെ ആകര്‍ഷിക്കുന്നതിനുമായി കോഴിക്കോട് പ്രത്യേക പരിപാടികള്‍ നടത്താനും, വിമാനത്താവള വികസത്തിനായുള്ള ഭൂമിയേറ്റെടുക്കല്‍ അതിവേഗം പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായതായും അദ്ദേഹം അറിയിച്ചു.

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad