Header Ads

  • Breaking News

    കെ എം ബഷീറിന്റെ മരണം;  ശ്രീറാം വെങ്കിട്ടരാമനെതിരെ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി



     തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന സംഭവത്തിൽ ഐഎഎസ്  ഉദ്യോ​ഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെ മദ്യം മണത്തിരുന്നതായി ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. മദ്യപിച്ചതിന്റെ തെളിവുകൾ നശിപ്പിക്കാൻ സ്വകാര്യ ആശുപത്രിയിൽ വച്ച് ശ്രമിച്ചുവെന്ന ആക്ഷേപം പരിശോധിച്ച് വരുന്നതായും നിയമസഭ ചോദ്യോത്തരവേളയിൽ മുഖ്യമന്ത്രി പറഞ്ഞു. ഐഎഎസ് ഉദ്യോ​ഗസ്ഥനെതിരെ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി മുമ്പ് പ്രഖ്യാപിച്ചിരുന്നു. 

    കേസ് അന്വേഷണത്തിലും നിയമനടപടിയിലും വെള്ളം ചേര്‍ക്കാൻ ആരെയും അനുവദിക്കില്ല. അത്തരം ശ്രമം ആരെങ്കിലും നടത്തിയാൽ അവർക്കെതിരെയും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. കൃത്യസമയത്ത് രക്തപരിശോധന നടത്തുന്നതിൽ പൊലീസിനുണ്ടായ വീഴ്ച പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചായിരുന്നു ശ്രീറാം ഓടിച്ചിരുന്ന കാറിടിച്ച് കെ എം ബഷീർ മരിച്ചത്. 

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad