Header Ads

  • Breaking News

    യുഎപിഎ പ്രകാരം അറസ്റ്റിലായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ



    കോഴിക്കോട് : യുഎപിഎ പ്രകാരം കോഴിക്കോട്ട് അറസ്റ്റിലായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. യുഎപിഎ നിലനില്‍ക്കില്ലെന്നും രേഖകളും പുസ്തകങ്ങളും സൂക്ഷിച്ചത് വായിക്കാനെന്നും പ്രതിഭാഗം  വാദിച്ചു. അതേസമയം, റിപ്പോര്‍ട്ട് കിട്ടിയില്ലെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. 

    രണ്ടു സിപിഎം പ്രവർത്തകർക്കു മേൽ ചുമത്തിയ യുഎപിഎ നീക്കില്ല. ഗവ. പ്ലീഡര്‍ കോടതിയിൽ നിലപാട് അറിയിച്ചു. യുഎപിഎ നിലനില്‍ക്കാനുള്ള തെളിവുകളുണ്ടെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊലീസ്. അലന്‍ ശുഹൈബും   താഹ ഫസലും പൊലീസ് കസ്റ്റഡിയിലുള്ളത്. നിരോധിത പ്രസ്ഥാനങ്ങളിൽ അംഗമാവുക, അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പന്തീരാങ്കാവിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമനു വേണ്ടി തിരച്ചിൽ തുടരുകയാണ്.

    അലന്‍ ശുഹൈബിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസ് പുറത്തുവിട്ടു. തീവ്രസ്വഭാവമുളള സംഘടനകളോട് ചേര്‍ന്ന പ്രവര്‍ത്തിച്ചതിന്റെ ഫോട്ടോകള്‍ പുറത്തുവിട്ടു. 15 വയസുമുതല്‍ അലന്‍ നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad