Header Ads

  • Breaking News

    ശബരിമല നട ഇന്ന് തുറക്കും; കർശന സുരക്ഷ



    പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്കാണ് നടതുറക്കുക. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണമാണ് പ്രധാന ചടങ്ങ്. അതേസമയം, യുവതി പ്രവേശനവിഷയത്തിൽ വ്യക്തത വരുത്താതെ സുരക്ഷ നൽകില്ലെന്ന നിലപാടിലാണ് സർക്കാർ. 

    ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശനസുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അറിയിച്ചു. സന്നിധാനം, പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് എസ്പി മാരുടെ നേതൃത്വത്തിലും പരിസര പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചു.

    മൂന്നു സ്ഥലങ്ങളിലും എസ്.പി മാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ചുമതലയേറ്റു. കൂടാതെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ റിസര്‍വ്ഡ് ഫോഴ്‌സും സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവര്‍ത്തിക്കും. 2800 പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്.

    മണ്ഡലകാലത്തിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. ചില വികസന പ്രവർത്തനങ്ങൾ പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കും. സന്നിധാനത്ത് എത്തുന്ന എല്ലാവര്‍ക്കും ദേവസ്വംബോര്‍ഡ് അന്നദാനം നല്‍കും.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad