Header Ads

  • Breaking News

    കൊച്ചിന്‍ ഷിപ്പ്‌യാഡിൽ നിരവധി ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം..



    കൊച്ചിൻ ഷിപ്പ്യാഡിൽ വിവിധ വിഭാഗങ്ങളിലായി 724 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 671 ഒഴിവുകൾ കൊച്ചിയിലെ വർക്ക്മെൻ (കരാർ നിയമനം) വിഭാഗത്തിലാണ്. ശേഷിക്കുന്ന ഒഴിവുകൾ മുംബൈയിലെ ഷിപ്പ് റിപ്പയർ യൂണിറ്റിലെ (സി.എം.എസ്.ആർ.യു.) വർക്ക്മെൻ, സൂപ്പർവൈസറി തസ്തികകളിലാണ്. വർക്ക്മെൻ തസ്തികകളിൽ 45, സൂപ്പർവൈസറി കേഡറിൽ 8 എന്നിങ്ങനെയാണ് സി. എം.എസ്.ആർ.യു.വിലെ ഒഴിവുകൾ.


    വർക്ക്മെൻ (കൊച്ചി)

    ഫാബ്രിക്കേഷൻ അസിസ്റ്റന്റ്: ഷീറ്റ് മെറ്റൽ വർക്കർ 17, വെൽഡർ 30 ഔട്ട്ഫിറ്റ് അസിസ്റ്റന്റ്: ഫിറ്റർ 214, മെക്കാനിക് ഡീസൽ 22, മെക്കാനിക് മോട്ടോർ വെഹിക്കിൾ 7, ഫിറ്റർ പൈപ്പ്/പ്ലംബർ 36, പെയിന്റർ 5, ഇലക്ട്രിഷ്യൻ 85, ക്രെയിൻ ഓപ്പറേറ്റർ (ഇ.ഒ.ടി.) 19, ഇലക്ട്രോണിക് മെക്കാനിക് 73, ഇൻസ്ട്രുമെന്റ് മെക്കാനിക് 78, ഷിപ്പ് റൈറ്റ് വുഡ്/കാർപ്പെന്റർ 2, ഓട്ടോ ഇലക്ട്രിഷ്യൻ 2, സ്കാഫോൾഡർ 19, ഏരിയൽ വർക്ക് പ്ളാറ്റ്ഫോം ഓപ്പറേറ്റർ 2, സെമി സ്കിൽഡ് റിഗ്ഗർ 40, ജനറൽ വർക്കർ (കാന്റീൻ) 20.

    ഓൺലൈനായി അപേക്ഷിക്കണം. വിശദമായ വിജ്ഞാപനം കൊച്ചിൻ ഷിപ്പ്യാഡിന്റെ വെബ്സൈറ്റായ www.cochinshipyard.com-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 15.


    സി.എം.എസ്.ആർ.യു.

    വർക്ക്മെൻ തസ്തികകൾ

    ∆ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: ഒഴിവ് 16 (മെക്കാനിക്കൽ 10, ഇലക്ട്രിക്കൽ 4, ഇലക്ട്രോണിക്സ് 1, സിവിൽ 1). യോഗ്യത- മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/സിവിലിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ. (വിമുക്തഭടരാണെങ്കിൽ തത്തുല്യ യോഗ്യത), നാലു വർഷത്തെ പരിചയം. ഉയർന്ന പ്രായം 35 വയസ്സ്. ശമ്പളം 23500-77000 രൂപ.
    ∆ ജൂനിയർ കൊമേഴ്സ്യൽ അസിസ്റ്റന്റ്: ഒഴിവ് 7. യോഗ്യത- കുറഞ്ഞത് 60 ശതമാനം മാർക്കോടെ കൊമേഴ്സ്യൽ പ്രാക്ടീസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐ.ടി.യിൽ നേടിയ ത്രിവത്സര ഡിപ്ലോമ. (വിമുക്തഭടർക്ക് തത്തുല്യയോഗ്യത), നാലു വർഷത്തെ പരിചയം. ഉയർന്ന പ്രായം 35 വയസ്സ്. ശമ്പളം 23500-77000 രൂപ.
    ∆ സ്റ്റോർകീപ്പർ: ഒഴിവ് 1. യോഗ്യത- ബിരുദം, മെറ്റീരിയൽസ് മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമ/മെക്കാനിക്കലിലോ ഇലക്ട്രിക്കലിലോ എൻജിനീയറിങ് ഡിപ്ലോമ (വിമുക്തഭടരാണെങ്കിൽ തത്തുല്യ യോഗ്യത). നാലു വർഷത്തെ പരിചയം. ഉയർന്ന പ്രായം 35 വയസ്സ്. ശമ്പളം 23500-77000 രൂപ.
    ∆ വെൽഡർ-കം-ഫിറ്റർ (മെക്കാനിക് ഡീസൽ): ഒഴിവ് 5. യോഗ്യത- എസ്.എസ്.എൽ.സി. വിജയം, ഐ.ടി.ഐ. (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്), മെക്കാനിക് ഡീസൽ ട്രേഡിൽ ആൾ ഇന്ത്യ നാഷണൽ ട്രേഡ് ടെസ്റ്റ് (നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്) നേടിയിരിക്കണം (വിമുക്തഭടർക്ക് തത്തുല്യ യോഗ്യത). അഞ്ചു വർഷത്തെ പരിചയം. ഉയർന്ന പ്രായം 35 വയസ്സ്. ശമ്പളം 22500-73750 രൂപ.
    ∆ ഫിറ്റർ: ഒഴിവ് 7 (ഇലക്ട്രോണിക്സ്-2, ഇലക്ട്രിക്കൽസ് -5). യോഗ്യത- എസ്.എസ്.എൽ.സി. വിജയം, ഐ.ടി.ഐ. (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്), ഇലക്ട്രോണിക് മെക്കാനിക്/ഇലക്ട്രിഷ്യൻ ട്രേഡിൽ ആൾ ഇന്ത്യ നാഷണൽ ട്രേഡ് ടെസ്റ്റ് (നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്) നേടിയിരിക്കണം (വിമുക്തഭടർക്ക് തത്തുല്യ യോഗ്യത). അഞ്ചു വർഷത്തെ പരിചയം. ഉയർന്ന പ്രായം 35 വയസ്സ്. ശമ്പളം 22500-73750 രൂപ.
    ∆ ഷിപ്പ്റൈറ്റ് വുഡ്: ഒഴിവ്-3. യോഗ്യത- എസ്.എസ്.എൽ.സി. വിജയം, ഐ.ടി.ഐ. (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്), ഷിപ്പ് റൈറ്റ് വുഡ് (കാർപ്പെന്റർ) ട്രേഡിൽ ആൾ ഇന്ത്യ നാഷണൽ ട്രേഡ് ടെസ്റ്റ് (നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്) നേടിയിരിക്കണം (വിമുക്തഭടർക്ക് തത്തുല്യ യോഗ്യത). അഞ്ചു വർഷത്തെ പരിചയം. ഉയർന്ന പ്രായം 35 വയസ്സ്. ശമ്പളം 22500-73750 രൂപ.
    ∆ സെമി സ്കിൽഡ് റിഗ്ഗർ: ഒഴിവ്-2. യോഗ്യത: നാലാം ക്ലാസ് വിജയം. അഞ്ചു വർഷത്തെ പരിചയം വേണം. ഉയർന്ന പ്രായം 40 വയസ്സ്. ശമ്പളം 21300-69840 രൂപ.
    ∆ ഫയർമാൻ: ഒഴിവ്-2. യോഗ്യത- എസ്.എസ്.എൽ.സി. പാസായിരിക്കണം, സ്റ്റേറ്റ് ഫയർഫോഴ്സിന്റെയോ പൊതുമേഖലാ സ്ഥാപനങ്ങളുടേയോ ഫയർ ഫൈറ്റിങ് ട്രെയിനിങ്/ആംഡ് ഫോഴ്സിൽനിന്നുള്ള ഫയർ ഫൈറ്റിങ് കോഴ്സ്/സ്റ്റേറ്റ് ഫയർ ഫൈറ്റിങ് ഫോഴ്സിൽനിന്നുള്ള ഫയർ വാച്ച്/പട്രോൾ ട്രെയിനിങ്. സെയിന്റ് ജോൺസ് ആംബുലൻസ് അസോസിയേഷൻ/അഗീകൃത സ്ഥാപനങ്ങളിൽനിന്നുള്ള സാധുവായ ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് (പ്രവർത്തനപരിചയം സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിൽ). ഉയർന്ന പ്രായം 40 വയസ്സ്. ശമ്പളം 21300-69840 രൂപ.
    ∆ ജൂനിയർ സേഫ്റ്റി അസിസ്റ്റന്റ്: ഒഴിവ് 2. യോഗ്യത- എസ്.എസ്. എൽ.സി. വിജയം, ഗവ.അഗീകൃത/പൊതുമേഖലാ സ്ഥാപനത്തിൽനിന്നുള്ള ഒരു വർഷത്തെ ഫയർ സേഫ്റ്റി ഡിപ്ലോമ. (വിമുക്തഭടർക്ക് തത്തുല്യം). നാലു വർഷത്തെ പരിചയം. ഉയർന്ന പ്രായം 35 വയസ്സ്. ശമ്പളം 21300-69840 രൂപ.
    എല്ലാ തസ്തികകളിലും ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നും വർഷത്തെ ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.


    തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒബ്ജക്ടീവ് ടൈപ്പ് ഓൺലൈൻ പരീക്ഷയും വിവരണാത്മക പരീക്ഷ/ഫിസിക്കൽ/പ്രാക്ടിക്കൽ ടെസ്റ്റുകളും ഉണ്ടാവും.
    ഫീസ്: 200 രൂപയാണ് അപേക്ഷാഫീസ് (എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ബാധകമല്ല). ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

    സൂപ്പർവൈസറി തസ്തികകൾ

    • അസിസ്റ്റന്റ് എൻജിനീയർ: ഒഴിവ് 3 (മെക്കാനിക്കൽ, ഇലക്ട്രിക്കൽ, വെപ്പൺസ് വിഭാഗങ്ങളിൽ ഓരോന്നു വീതം). യോഗ്യത- മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സിൽ സ്റ്റേറ്റ് ടെക്നിക്കൽ എജുക്കേഷൻ ബോർഡിന്റെ ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ (വിമുക്തഭടർക്ക് തത്തുല്യം). ഏഴു വർഷത്തെ പരിചയം വേണം. ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ. (എൻ.ടി. സി.) സർട്ടിഫിക്കറ്റും എൻ.എ.സിയും ഷിപ്പ് യാഡ്/ഡോക് യാഡ്/ഹെവി എൻജിനീയറിങ് കമ്പനി/ഗവ. സ്ഥാപനങ്ങളിൽ 22 വർഷം പരിചയവുമുള്ളവർക്കും ഇലക്ട്രിക്കൽ വിഭാഗത്തിലേക്ക് അപേക്ഷിക്കാം.
    • അസിസ്റ്റന്റ് ഫയർ ഓഫീസർ: ഒഴിവ് 1. യോഗ്യത- എസ്.സ്.എസ്. എൽ.സി. പാസായിരിക്കണം. നാഗ്പുരിലെ നാഷണൽ ഫയർസർവീസ് കോളേജിൽനിന്നുള്ള സബ് ഓഫീസേഴ്സ് കോഴ്സ്/ തത്തുല്യം പാസായിരിക്കണം. ഏഴു വർഷത്തെ പരിചയം വേണം.
    • അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ: ഒഴിവ് 2. യോഗ്യത- ആർട്സ്/സയൻസ്/കൊമേഴ്സ് ബിരുദം. അല്ലെങ്കിൽ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷനിൽനിന്ന് കൊമേഴ്സ്യൽ പ്രാക്ടീസ്/കംപ്യൂട്ടർ എൻജിനീയറിങ്/ഐ.ടി.യിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ കോഴ്സ്. ഏഴു വർഷത്തെ പരിചയം.
    • അക്കൗണ്ടന്റ്: ഒഴിവ് 2. യോഗ്യത-എം.കോമും ഏഴു വർഷത്തെ പരിചയവും. ബിരുദവും സി.എ./സി.എം.എ. ഇന്റർമീഡിയറ്റ് വിജയവും അഞ്ചു വർഷത്തെ പരിചയവും.

    പ്രായം: എല്ലാ തസ്തികകളിലും 45 വയസ്സാണ് ഉയർന്ന പ്രായം. വിമുക്തഭടർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. നവംബർ 18 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.


    തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയും വിവരണാത്മക പരീക്ഷയും ഉണ്ടാവും.

    ഫീസ്: 200 രൂപ (എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ബാധകമല്ല). ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

    അപേക്ഷ: www.cochinshipyard.comഎന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഓൺലൈനായി അപേക്ഷിക്കുക. അവസാന തീയതി: നവംബർ 18.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad