മൂന്ന് ഭാഷകളിലും മുഖ്യമന്ത്രി വേഷം;അപൂർവ നേട്ടം സ്വന്തമാക്കി മമ്മൂക്ക
ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രം ”വണ്‍” ല്‍ കടയ്ക്കല്‍ ചന്ദ്രനായി പ്രേക്ഷകനെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടി. ഈ ചിത്രത്തിൽ കൂടി അഭിനയിക്കുമ്പോഴേക്കും മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയായി ബിഗ് സ്‌ക്രീനിലെത്തിയ നടനെന്ന നേട്ടം താരം സ്വന്തമാക്കും. 1995ല്‍ തമിഴ്‌നാട് മുഖ്യമന്ത്രി , 2019ല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി 2020ല്‍ കേരളമുഖ്യമന്ത്രി എന്നിങ്ങനെ നിറഞ്ഞ് ആടുകയാണ് മലയാളികളുടെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. ആസിഡ് ആക്രമണത്തിന്റെ കഥപറഞ്ഞ പാർവതി നായികയായ ഉയരെ എന്ന ചിത്രത്തിനു ശേഷം ബോബി-സഞ്ജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വൺ. ഈ സിനിമയുടെ ചിത്രീകരണവേളയിൽ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
മെഗാസ്റ്റാറിനൊപ്പം ജോജു ജോര്‍ജ്, നിമിഷ സജയന്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍ ,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി,ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങിയ ഒരു വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.1995ല്‍ ആര്‍കെ സെല്‍വമണി സംവിധാനം ചെയ്ത മക്കള്‍ ആട്ചിയിൽ ആദ്യമായി മുഖ്യമന്ത്രിയായി എത്തിയ മമ്മൂട്ടി പിന്നീട് 2019ല്‍ ആന്ധ്രാ പ്രദേശ് മുന്‍മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി യാത്ര എന്ന തെലുങ്ക് ചിത്രത്തിൽ എത്തി കൈയ്യടികള്‍ നേടിയിരുന്നു. 2020 നാണ് വണ്ണിന്റെ റിലീസ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
www.ezhomelive.com
No comments
Post a Comment