Header Ads

  • Breaking News

    മരടിലെ ഫ്‌ളാറ്റ് സമുചയങ്ങളിൽ നിന്നും ഉടമകൾ ശേഷിക്കുന്ന സാധനങ്ങൾ നീക്കം ചെയ്തു തുടങ്ങി



    കൊച്ചി : സുപ്രിംകോടതി പൊളിക്കണമെന്ന് ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് സമുചയങ്ങളിൽ നിന്നും ഉടമകൾ ശേഷിക്കുന്ന സാധനങ്ങൾ നീക്കം ചെയ്തു തുടങ്ങി. വൈകിട്ട് അഞ്ച് മണിവരെ മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാധനങ്ങൾ മാറ്റാനാണ് സമയം അനുവദിച്ചിരിക്കുന്നത്. അതേസമയം ഫ്‌ളാറ്റുകളിൽ നിന്ന് സാധനങ്ങൾ മോഷണം പോയെന്ന ആരോപണവുമായി ഉടമകളിൽ ചിലർ രംഗത്തെത്തി.

     നഷ്ടപരിഹാര നിർണയ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എയർ കണ്ടീഷനുകളും, ഫാനുകളും, സാനിറ്ററി ഉപകരണങ്ങൾ തുടങ്ങിയവ നീക്കാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ കമ്മിറ്റി ഫ്‌ളാറ്റ് ഉടമകൾക്ക് ഒരു ദിവസത്തെ അനുമതി നൽകിയത്. 26 ഫ്‌ളാറ്റുടമകളാണ് നഗരസഭ ഉദ്യോഗസ്ഥരുടെ സാനിധ്യത്തിൽ സാധനങ്ങൾ മാറ്റാനെത്തിയത്. എന്നാൽ ഫ്‌ളാറ്റ് പൊളിക്കുന്നതിന് കമ്പനികൾക്ക് കരാർ നൽകിക്കഴിഞ്ഞതിനാൽ ജനലുകളും കട്ടിലകളുമുൾപ്പെടെയുള്ള സാധനങ്ങൾ നീക്കം ചെയ്യാൻ ഉടമകൾക്ക് അനുമതിയില്ല. അതേസമയം ഫ്‌ളാറ്റുകളിലെ സാധനങ്ങൾ മോഷണം പോയെന്നും ,ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മോഷണം നടന്നതെന്നും ഉടമകൾ ആരോപിച്ചു.  നാല് ഫ്‌ളാറ്റുകളിലും പൊളിക്കൽ നടപടികളും പുരോഗമിക്കുകയാണ്.ഇതിനിടെ സബ് കളക്ടർ സ്‌നേഹിൽ കുമാർ ഫ്‌ളാറ്റിലെത്തി പൊളിക്കൽ നടപടി വിലയുരുത്തി.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad