Header Ads

  • Breaking News

    ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താഴെ പറയുന്ന സ്ഥിരം തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു




    കൊച്ചി ജില്ലയിലെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താഴെ പറയുന്ന സ്ഥിരം തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

    പ്രായപരിധി 18-35 നിയമാനുസൃത വയസ്സിളവ് അനുവദനീയം.

    തസ്തിക: ജൂനിയര്‍ ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ് (ക്വാളിറ്റി കണ്ട്രോള്‍)മെക്കാനിക്കല്‍

    ഒഴിവുകള്‍: 09, ഒ.ബി.സി 02, തുറന്ന മത്സരം - 07

    ശമ്ബളം: 23500-77000

    യോഗ്യത : 60 ശതമാനം മാര്‍ക്കോടു കൂടി മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടന്‍ തത്തുല്യ യോഗ്യത), കപ്പല്‍ നിര്‍മ്മാണ/ അറ്റകുറ്റപണികള്‍ (ഹള്‍ എഞ്ചിനീയറിംഗ്) മേഖലകളിലുള്ള നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ വലിയ എഞ്ചിനീയറിംഗ് കമ്ബനികളില്‍ ക്വാളിറ്റി അഷ്വറന്‍സ്/ക്വാളിറ്റി കണ്‍ട്രോളിലുള്ള നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
    തസ്തിക: ജൂനിയര്‍ ടെക്്‌നിക്കല്‍ അസിസ്റ്റന്റ് (ക്വാളിറ്റി കണ്ട്രോള്‍)ഇലക്‌ട്രിക്കല്‍

    ഒഴിവുകള്‍: 02, തുറന്ന മത്സരം

    ശമ്ബളം - 23500-77000.

    യോഗ്യത : 60 ശതമാനം മാര്‍ക്കോടു കൂടി മൂന്ന് വര്‍ഷത്തെ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടന്‍ തത്തുല്യ യോഗ്യത), കപ്പല്‍ നിര്‍മ്മാണ/ അറ്റകുറ്റപണികള്‍ തുടങ്ങിയ ജോലികളില്‍ ഇലക്‌ട്രിക്കല്‍ മേഖലയിലുള്ള നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ വലിയ എഞ്ചിനീയറിംഗ് കമ്ബനികളില്‍ ക്വാളിറ്റി അഷ്വറന്‍സ്് /ക്വാളിറ്റി കണ്‍ട്രോളിലുള്ള നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം.

    തസ്തിക: ജൂനിയര്‍ ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ് (ക്വാളിറ്റി കണ്ട്രോള്‍) ഇന്‍്‌സ്ട്രു മെന്റേഷന്‍

    ഒഴിവുകള്‍: 02.- തുറന്ന മത്സരം

    ശമ്ബളം - 23500-77000.

    യോഗ്യത : 60 ശതമാനം മാര്‍ക്കോടു കൂടി മൂന്ന് വര്‍ഷത്തെ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗിലെ ഡിപ്ലോമയും (വിമുക്തഭടന്‍ തത്തുല്യ യോഗ്യത), കപ്പല്‍ നിര്‍മ്മാണ/ അറ്റകുറ്റപണികള്‍ തുടങ്ങിയ ജോലികളില്‍ ഇന്‍്‌സ്ട്രുമെന്റേഷനില്‍ മേഖലയിലുള്ള നാല് വര്‍ഷകത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ വലിയ എഞ്ചിനീയറിംഗ് കമ്ബനികളില്‍ ക്വാളിറ്റി അഷ്വറന്‍സ്/ക്വാളിറ്റി കണ്ട്രോളിലുള്ള നാല് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

    തസ്തിക : ജൂനിയര്‍ ടെക്ക്‌നിക്കല്‍ അസിസ്റ്റന്റ് (സേഫ്റ്റി)

    ഒഴിവുകള്‍: 03 തുറന്ന മത്സരം

    ശമ്ബളം - 23500- 77000

    യോഗ്യത : 60 ശതമാനം മാര്‍ക്കോടുകൂടി മൂന്ന് വര്‍ഷത്തെ മെക്കാനിക്കല്‍/ ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗിലെ ഡിപ്ലോമയും ഒരു വര്‍ഷത്തെ സംസ്ഥാന ഗവണ്‍മെന്റ്്/ആര്‍.എല്‍.ഐ/സി.എല്‍.ഐ നല്കുന്ന തത്തുല്യ യോഗ്യത. മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്കു ശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും/ വ്യാവസായിക മേഖലയില്‍ നിന്നും സേഫ്റ്റിയിലുള്ള നാല് വര്‍ഷത്തെ പ്രവൃത്തി പരിചയം.

    നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 13 ന് മുമ്ബ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.


    തൊഴിൽ വാർത്ത - Thozhil Vartha Malayalam Download Now   https://play.google.com/store/apps/details?id=com.thozhilvartha.plus&hl=en


    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad