Header Ads

  • Breaking News

    മേലുദ്യോഗസ്ഥരുടെ മോശമായ പെരുമാറ്റം;പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു



    കണ്ണൂർ: മേലുദ്യോഗസ്ഥരുമായുള്ള തർക്കത്തെ തുടർന്ന് കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ പിന്തിരിപ്പിച്ച് കണ്ണൂർ എആർ ക്യാംപിലെത്തിക്കുകയായിരുന്നു. മേലുദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും നിരന്തരമായ ജോലി സമ്മർദവുമാണ് ആത്മഹത്യ ശ്രമത്തിന് പ്രേരകമായതെന്നാണ് സൂചന.

    റെയിൽവേ സ്റ്റേഷൻ പരിസരത്ത് അസ്വാഭാവികമായ രീതിയിൽ കണ്ട് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ വിവരങ്ങൾ അന്വേഷിച്ചപ്പോഴാണ് ആത്മഹത്യാശ്രമം പുറത്തായത്. തുടർന്ന് എ ആർ ക്യാമ്പിലേക്ക് വിവരമറിയിക്കുകയായിരുന്നു. റെയിൽവേ പോലീസിൽ സംഭവം റിപ്പോർട്ട് ചെയ്ത ശേഷം പോലീസുകാരനെ സമാധാനിപ്പിച്ച് തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചു. തുടർന്ന്

    1993 ൽ സർവീസിൽ എത്തിയ ഉദ്യോഗസ്ഥന് അർഹതപ്പെട്ട പ്രമോഷൻ ലഭിച്ചിരുന്നില്ല. മന്ത്രി ജി സുധാകരനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ട്രോൾ ഇറക്കിയതിന് നേരത്തെ സസ്പെൻഷൻ നടപടികളും നേരിടേണ്ടിവന്നിട്ടുണ്ട്. കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതി ചാടി പോയതിനും നടപടിക്ക് വിധേയനായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad