Header Ads

  • Breaking News

    ദേശീയ പാത വികസനത്തിനു വേണ്ടി നഷ്ടപരിഹാരം നൽകാതെ വ്യാപാരികളെ ബലമായി ഒഴിപ്പിക്കാനുള്ള ശ്രമം വ്യാപാരി വ്യവസായി സമിതി യുടെ നേതൃത്വത്തിൽ തടയുന്നു



    വിളയാങ്കോട്:  ദേശീയ പാത വികസിപ്പിക്കുന്നതിനു ഗവർമെന്റ് പ്രാഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കാതെ വ്യാപാരികളെ ബലമായി ഒഴിപ്പിക്കാനുള്ള ശ്രമം വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. ഒഴിപ്പിക്കാനുള ശ്രമവുമായി ഉദ്യോഗസ്ഥരെത്തുമുള്ള അറിയിപ്പിനെ തുടർന്ന് വിളയാങ്കോട് കേന്ദ്രീകരിച്ച് പ്രതിഷേധ പ്രകടനവും  ധർണ്ണയും നടന്നു. സമിതി സംസ്ഥാന കമ്മിറ്റി മെമ്പർ കെ. പങ്കജവല്ലി, കൺവീനർ ടി.വി.ഉണ്ണികൃഷ്ണർ , ടി.സി. വിൽസൺ, കെ.സി രഘുനാഥ്, മൂലക്കാരൻ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ധർണ്ണ ഉദ്ഘാടനത്തിനുശേഷം  എഴിലോട് വ്യാപാര സ്ഥാപനം  പോലീസ് സംരക്ഷണത്തിൽ ബലമായി ഒഴിപ്പിക്കുന്നു എന്നുള്ള അറിയിപ്പിനെ തുടർന്ന്  അവിടെ കൃതിച്ചെത്തിയ വ്യാപാരികൾ ശക്തമായി പ്രതിഷേധിക്കയും, അധികൃതരുടെ നീക്കം തടയുക മായിരുന്നു.  തുടർന്ന് പരിയാരം സർക്കിൾ ഇൻസ്പെക്ടർ  നേതൃത്വത്തിൽ വ്യാപാരി നേതാക്കളുമായി സംസാരിക്കയും, ബുധനാഴ്ച കെട്ടിട ഉടമകളുമായി   ചർച്ച ചെയ്യ്ത് നഷ്ടപരിഹാരം ഉറപ്പു വരുത്തുമെന്നുള്ള അറിയിപ്പിനെ തുടർന്ന്  വ്യാപാരികൾ പ്രകടനം നടത്തി പിരിഞ്ഞു .

    No comments

    Post Top Ad

    Post Bottom Ad