Header Ads

  • Breaking News

    വാളയാർ കേസ്; അടിയന്തര പ്രമേയ നോട്ടിസിന് അവതരണ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി



    തിരുവനന്തപുരം :  വാളയാറിൽ രണ്ട് പെൺകുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടിസിന് അവതരണ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതികൾക്ക് വേണ്ടി സി പി എം നേതാവായ അഭിഭാഷകൻ ഹാജരായി. ഈ വ്യക്തി പിന്നീട് ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനാകുകയും കേസ് അട്ടിമറിക്കുകയും ചെയ്തു എന്ന് കാണിച്ച് വി.ടി.ബലറാമാണ് നോട്ടിസ് നൽകിയത്. കേസിലെ പ്രതികൾ രക്ഷപ്പെടാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയായിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. അടിയന്തര പ്രാധാന്യമോ പുതുതായ വെളിപ്പെടുത്തലുകളോ ഇല്ലാത്ത വിഷയം ഉന്നയിക്കാൻ കഴിയില്ലെന്ന് സ്പീക്കർ നിലപാടെടുക്കുകയായിരുന്നു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. അടിയന്തരപ്രമേയ നോട്ടിസ് പ്രതിപക്ഷത്തിന്റെ അവകാശമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

    www.ezhomelive.com

    ليست هناك تعليقات

    Post Top Ad

    Post Bottom Ad