Header Ads

  • Breaking News

    ലഹരിക്കെതിരെ വിമുക്തി സൈക്കിൾ റാലി നടത്തി


    മട്ടന്നൂർ:മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിന്റെയും, ചാവശ്ശേരി ഹയർ സെക്കണ്ടറി സ്കൂൾ SPC,മട്ടന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ വിമുക്തി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ "നാളത്തെ കേരളം ലഹരി മുക്ത നവകേരളം" വിമുക്തി 90 ദിന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ചാവശ്ശേരി മുതൽ മട്ടന്നൂർ വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു.മട്ടന്നൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി.സി.ആനന്ദകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മട്ടന്നൂർ പോലീസ് സബ് ഇൻസ്പെക്ടർ വിനോദ് ആശംസ അർപ്പിച്ചു.പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ബഷീർ, എം.കെ.സന്തോഷ്, സി.ഇ.ഒ.മാരായ കെ.ശശികുമാർ, കെ.കെ.സാജൻ, സുഹൈൽ,.വിനോദ്, ബെൻഹർ,റിജു, അനീഷ്,സോഷ്ന അധ്യാപകരായ ലിഖിൽ,ഫൈറോസ് എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    Post Bottom Ad