ശബരിമല യുവതി പ്രവേശനം; സോളിസിറ്റര്‍ ജനറലിനോട് പൊട്ടിത്തെറിച്ച് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍, യുവതി പ്രവേശനം അനുവദിച്ച വിധി നിലനില്‍ക്കും
ന്യൂഡൽഹി : ശബരിമല വിഷയത്തില്‍ സോളിസിറ്റര്‍ ജനറലിനോട് പൊട്ടിത്തെറിച്ച് ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍. യുവതി പ്രവേശനം അനുവദിച്ച വിധി നിലനില്‍ക്കുമെന്ന് നിങ്ങളുടെ സര്‍ക്കാരിനെ അറിയിക്കണം. വിധി തമാശയല്ല. തന്‍റെ വിയോജന വിധിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും നരിമാന്‍ പറഞ്ഞു.
ശബരിമല യുവതി പ്രവേശനം വിശാല ബഞ്ചിന് വിട്ട സുപ്രീംകോടതി നടപടിക്കെതിരെ അതിശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ രണ്ട് ജഡ്ജിമാരില്‍ ഒരളാണ് നരിമാന്‍. പ്രക്ഷോഭങ്ങളിലൂടെ സുപ്രീംകോടതിയെ സമ്മർദത്തിലാക്കുന്നതിനെതിരെ നരിമാൻ ആഞ്ഞടിച്ചു. കോടതി വിധി അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കം അനുവദിക്കാനാവില്ല. മറ്റുള്ളവരുടെ മതവിശ്വാസത്തെ അട്ടിമറിക്കാന്‍ ഭൂരിപക്ഷ വിധി ഉപയോഗിക്കരുതെന്നും ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാനും ഡി.വൈ ചന്ദ്രചൂഡും വ്യക്തമാക്കി.
ശബരിമല കേസ് പരിഗണിച്ച ബഞ്ചിന് മുന്നിലില്ലാത്ത മുസ്ലിം സ്ത്രീ പള്ളിപ്രവേശം അടക്കമുള്ള കാര്യങ്ങള്‍ പരാമര്‍ശിക്കുന്നതിനോടും ഇവര്‍ വിയോജിച്ചു. പാര്‍സി സ്ത്രീകളുടെ വിഷയവും ശബരിമല പരിഗണിച്ച ബഞ്ചിന്റെ വിഷയമായിരുന്നില്ല. മറ്റുള്ളവരുടെ മതവിശ്വാസത്തെ അട്ടിമറിക്കാന്‍ ഭൂരിപക്ഷ വിധി ഉപയോഗിക്കരുതെന്നും വിധിയില്‍ ജസ്റ്റിസ് നരിമാന്‍ പറഞ്ഞു.
അതേസമയം ശബരിമലയില്‍ യുവതികളെ കയറ്റേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്തയാണ് നിയമോപദേശം നല്‍കിയത്. ഏഴംഗ ബഞ്ച് ഭരണഘടനാപ്രശ്നങ്ങളില്‍ തീര്‍പ്പ് കല്‍പിക്കുംവരെ യുവതികളെ പ്രവേശിപ്പിക്കേണ്ട. വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടെന്നും നിയമോപദേശത്തില്‍ പറയുന്നു.
www.ezhomelive.com
No comments
Post a Comment