പാലാരിവട്ടം പാലം അഴിമതിക്കേസ്; പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജിന് ജാമ്യം
കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ.സൂരജിന് ജാമ്യം. കേസിൽ നാലാം പ്രതിയാണ് സൂരജ്. ഒന്നാം പ്രതി സുമിത് ഗോയലിനും എം.ടി.തങ്കച്ചനും ഹൈക്കോടതി ജാമ്യം നല്‍കി. ഓഗസ്റ്റ് 30നാണ് നിർമാണ കമ്പനി എംഡി സുമീത് ഗോയൽ, ആർബിഡിസികെ അഡീ. ജനറൽ മാനേജർ എം.ടി.തങ്കച്ചൻ, കിറ്റ്‌കോ ജോയിന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. വിജിലൻസ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നു ഇവർ മൂവാറ്റുപുഴ സബ് ജയിലിലായിരുന്നു.
പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു സൂരജ് ഉന്നയിച്ചത്. ഉന്നതരുടെ പങ്കിനെ പറ്റി നിർണായക വെളിപ്പെടുത്തൽ സൂരജ് നടത്തിയതായാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. നേരത്തെ കോടതിയിൽ ഹാജരാക്കുന്നതിനിടെ മുൻ മന്ത്രിയടക്കമുള്ളവർക്ക് എതിരെ സൂരജ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലും പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു.
No comments
Post a Comment