മത്സ്യത്തൊഴിലാളികള്‍ കടലില്‍ കുടുങ്ങി
ലക്ഷദ്വീപില്‍ കല്‍പ്പയില്‍ മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു. 50 മത്സ്യത്തൊഴിലാളികളാണ് കാറ്റിലും കോളിലും കുടുങ്ങിയത്. തിരുവനന്തപുരം പൊഴിയൂരില്‍ നിന്നുള്ള 10 പേരും ഇതില്‍ ഉള്‍പ്പെടുന്നു. അതേസമയം, അധികാരികള്‍ ആരും ഇതുവരെ എത്തിയിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മരുന്നും ആഹാരവും പോലും ഇതുവരെ കിട്ടിയിട്ടില്ലെന്നാണ് പരാതി.അതേസമയം, മഹ ചുഴലിക്കാറ്റിന്റെ ഭാഗമായി ഗുജറാത്ത് തീരങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത രണ്ടു ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ആന്‍ഡമാന്‍ കടലില്‍ അനുഭവപ്പെടുന്ന ന്യൂന മര്‍ദ്ദത്തിന്റെ ഭാഗമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ 3 മുതല്‍ 6 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബി കടലിന്റെ കിഴക്കന്‍മധ്യ ഭാഗങ്ങളില്‍ ചുറ്റിത്തിരിയുന്ന മഹ ചുഴലിക്കാറ്റ് 14 കിലോമീറ്റര്‍ വേഗതയില്‍ വെരാവലിന്റെ വടക്കു പടിഞ്ഞാറന്‍ തീരത്തേക്ക് പോകുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
No comments
Post a Comment