മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിൽ: വെളിപ്പെടുത്തലുമായി പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ്
പാലക്കാട്: അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലെന്ന വാദം ശരിവെച്ച് ഏറ്റുമുട്ടല്‍ നടന്ന പാലക്കാട് മഞ്ചക്കണ്ടി ഊര് ഉള്‍പ്പെട്ട പുതൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്. പ്രസിഡന്റ് ജ്യോതി അനില്‍കുമാറാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. ഊരിലെ ആദിവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജ്യോതിയുടെ വെളിപ്പെടുത്തൽ. എല്‍.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ നാല് വര്‍ഷമായി ജ്യോതിയാണ് പ്രസിഡന്റ്. ഇവർ സി പി ഐ മണ്ഡലം കമ്മിറ്റി അംഗം കൂടിയാണ്
മാവോവാദികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തണ്ടര്‍ബോള്‍ട്ടുകാര്‍ വളഞ്ഞ് വെടിവെച്ചു കൊല്ലുകയാണ് ഉണ്ടായതെന്ന് ഊരിലെ ആദിവാസികള്‍ സംഭവം നടന്ന ദിവസം തന്നോട് വെളിപ്പെടുത്തിയതെന്ന് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍ പറഞ്ഞു. 'ഒരു പ്രശ്നവും ഉണ്ടാക്കാത്തവരാണ് മാവോവാദികള്‍. അവരെ കൊല്ലേണ്ട ഒരാവശ്യവുമില്ലെന്നാണ് ആദിവാസികള്‍ പറഞ്ഞത്. അവരുടെ കൈയില്‍ എ.കെ. 47 ഒന്നും ഇല്ലെന്നും ആദിവാസികള്‍ പറഞ്ഞയതായി ജ്യോതി അറിയിച്ചു.
നാല് വര്‍ഷമായി എല്‍.ഡി.എഫാണ് ഭരണത്തില്‍. ഇതുവരെ മാവോവാദി അക്രമം ഉണ്ടായിട്ടില്ല. മൂന്ന് നാല് വര്‍ഷമായി അവര്‍ ഇവിടെയുണ്ട്. രണ്ട് മൂന്ന് മാസം നില്ക്കും. റേഷനരിയും സാധനങ്ങളും ഉൗരില് വന്ന് വാങ്ങി മുകളില്‍ പോയി ഇരിക്കും. അേത്രയുള്ളൂ. ഊരിലേക്ക് ആയുധമൊന്നും കൊണ്ടുവരാറില്ല. കാലി മേയ്ക്കാന്‍ വനത്തില്‍ പോവുന്നവര്‍ ഇവരുമായി സംസാരിക്കാറുണ്ടായിരുന്നു. ഇപ്രാവശ്യം സ്ത്രീ അടക്കം ഏഴ് പേര് ഉണ്ടായിരുന്നു. മണിവാസകത്തിന് സുഖമില്ലാത്തതിനാല്‍ ഊരിലേക്ക് വന്നിട്ടില്ല.
രണ്ട് കൊല്ലം മുമ്ബ് ഊരിലുള്ളവരെ വിളിച്ചുകൂട്ടി മാവോവാദികള്‍ ക്ലാസ് എടുത്തിരുന്നു. അവകാശങ്ങള്‍ ധൈര്യത്തോടെ ചോദിച്ച് വാങ്ങണമെന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. മാേവാവാദികള് കൊല്ലപ്പെട്ടശേഷം താന്‍ ഉൗരില് രാത്രി എട്ട് വരെ ഉണ്ടായിരുന്നു. പക്ഷേ പൊലീസുകാര്‍ മൃതദേഹം കാണിച്ചില്ല. പൊടുന്നനെ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. കാലി മേയ്ക്കാന്‍ പോയ തങ്ങളുടെ ആളുകളുണ്ടോയെന്ന സംശയത്തില്‍ മൃതദേഹം കാണണമെന്ന് ഊരിലുള്ളവരും ആവശ്യപ്പെെട്ടങ്കിലും കാണിച്ചില്ലെന്ന് ജ്യോതി അനില്‍കുമാര്‍ പറഞ്ഞു.
No comments
Post a Comment