മുസ്ലിം പള്ളികളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ഇസ്ലാം വിലക്കുന്നില്ല; ചിലരുടെ തെറ്റായ നടപടികൊണ്ട് പള്ളിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്: സഫർയാബ് ജിലാനി
ന്യൂഡൽഹി: മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനം ഇസ്ലാം വിലക്കുന്നില്ലായെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് അഭിഭാഷകൻ സഫർയാബ് ജിലാനി . ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയിൽ ചിലർ റിട്ട് ഹർജി നൽകിയത്. കേസിൽ മുസ്ലിം വ്യക്തിനിയമ ബോർഡ് എതിർ സത്യവാങ്മൂലം സമർപ്പിക്കുമെന്നും ജിലാനി വ്യക്തമാക്കി.
"മുസ്ലിം പള്ളികളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ഇസ്ലാം വിലക്കുന്നില്ല. ചിലരുടെ തെറ്റായ നടപടികൊണ്ട് പള്ളിയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടവരാണ് കോടതിയെ സമീപിച്ചത്. ഒരു പള്ളിയിലും ഇസ്ലാം സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്നില്ല. ഇനി ആരെങ്കിലും പ്രവേശനം തടയുന്നുണ്ടെങ്കിൽ അത് ഇസ്ലാമിക വിരുദ്ധമാണ്. മക്കയിലും മദീനയിലും പോലും നിയന്ത്രണങ്ങൾ മാത്രമാണുള്ളത്", ജിലാനി പറഞ്ഞു.
No comments
Post a Comment