Header Ads

  • Breaking News

    തലശ്ശേരി - വളവുപാറ റോഡ് നവീകരണം: പാലം കവല വീതികൂട്ടൽ പ്രവർത്തി ആരംഭിച്ചു


    ഇരിട്ടി:  
    തലശ്ശേരി - വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി കെ എസ് ടി പി ഏറ്റെടുത്ത ഇരിട്ടി കുന്നിന്റെ ഭാഗമായ  1 .32 ഏക്കർ സ്ഥലം ഇടിച്ചു നിരപ്പാക്കുന്ന പ്രവർത്തി ആരംഭിച്ചു.  പുതിയ പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ  ഇരിട്ടിപാലം ജംക്ഷൻ അപകടക്കെണിയാവാനിടയുണ്ടെന്ന കണക്കുകൂട്ടലിനെത്തുടർന്നാണ് പാലം മുതൽ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൌസ് വരെയുള്ള ഇരിട്ടി കുന്നിന്റെ  റോഡിനോട് ചേർന്ന ഭാഗം കെ എസ് ടി പി ഏറ്റെടുത്തത്.


    മണ്ണ് നീക്കം ചെയ്യൽ പ്രവർത്തി ആരംഭിച്ചെങ്കിലും സ്വകാര്യ വ്യക്തികളിൽ നിന്നും ഏറ്റെടുത്ത ഇത്രയും സ്ഥലത്തിന്റെ വില നിർണ്ണയം ഇതുവരെ പൂർത്തിയായിട്ടില്ല. റോഡ് നിർമ്മാണം ഇനിയും താമസിക്കാൻ ഇടയാകരുത് എന്ന കാരണത്താൽ ഉടമകളുടെ സമ്മതത്തോടെ യാണ് മണ്ണ് നീക്കൽ നടപടി തുടങ്ങിയത്.



     300 മീറ്റർ നീളത്തിൽ 40000 ക്യുബിക് മീറ്റർ മണ്ണാണ്  ഇവിടെ നിന്നും നീക്കം ചെയ്യേണ്ടത്. 68 ലക്ഷം രൂപയാണ് ചെലവ്. 1 മാസത്തിനകം പ്രവർത്തി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്ടിപിയുടെ കൺസൽട്ടൻസി അധികൃതർ അറിയിച്ചു. ഓരോ 5 മീറ്ററിനു ശേഷവും 1 മീറ്റർ വീതിയുള്ള തട്ടുകളായി തിരിച്ചാണ് മണ്ണ് നീക്കം ചെയ്യുക.  മണ്ണിന്റെ സ്വഭാവമനുസരിച്ചും പാറ വന്നാലും ഇതിന് മാറ്റം വരും.



     ലോകബാങ്ക് റോഡ് സുരക്ഷാ വിദഗ്ധൻ സോണി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 2 വർഷം മുൻപ് പാലം ജങ്ഷനിലെ അപകടക്കെണി മുന്നിൽ കണ്ട് അധിക ഭൂമി എടുക്കാൻ ശുപാർശ ചെയ്തത്.  ഇരിട്ടി പാലം കടന്ന ഉടൻ മൂന്ന് റോഡുകൾ ചേരുന്ന കവലയാണ് .


     ഒരുവശത്ത് തളിപ്പറമ്പ് , പയ്യാവൂർ , ഉളിക്കൽ മേഖലകളിൽ നിന്നെത്തുന്ന വാഹനങ്ങളും, മറുവശത്തു ഇരിട്ടി - മൈസൂർ അന്തർസംസ്ഥാന പാതയിലൂടെ ആറളം, അയ്യങ്കുന്ന്‌ പായം പഞ്ചായത്തുകളുടെ വിവിധ പട്ടണങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങളും ഈ കവലയിലാണ് സംഗമിക്കുന്ന.  

    ഇതിൽ തളിപ്പറമ്പിൽ നിന്നുള്ള റോഡ് കയറ്റം കയറിയാണ് എത്തുന്നത്. പാലം കഴിഞ്ഞ ഉടൻ കൂട്ടുപുഴ റോഡിന്റെ ഒരു വശം നൂറു മീറ്ററിലധികംഉയരമുള്ള കുന്നും    ഇരിട്ടി പുഴയുടെ ഭാഗമായ പഴശ്ശി ജലാശയവുമാണ്.  ദീർഘ വീക്ഷണത്തോടെ അല്ലാത്ത പ്രവർത്തി നിത്യം അപകടക്കെണിക്കു കാരണമാകും എന്ന വിലയിരുത്തൽ ആണ് ഭൂമി ഏറ്റെടുക്കുന്നതിലേക്കു നയിച്ചത്.

    No comments

    Post Top Ad

    Post Bottom Ad